മുതിർന്ന പൗരന്മാരുടെ സുരക്ഷയ്ക്കും ആരോഗ്യത്തിനും മുൻഗണന; വിപുലമായ പദ്ധതികളുമായി ‘വയോജന സൗഹൃദ ബജറ്റ്’ചെറുകിട സംരംഭങ്ങൾക്ക് ബജറ്റിൽ വൻ കൈത്താങ്ങ്തൊഴിലുറപ്പ് പദ്ധതി നടപ്പാക്കാൻ 1000 കോടി പ്രഖ്യാപിച്ച് കേരളംസമുദ്ര മേഖലയിലെ ലക്ഷ്യങ്ങള്‍ ഉയര്‍ത്തിക്കാണിച്ച് കൊമാര്‍സസാമ്പത്തിക സർവെയുടെ വിശദാംശങ്ങൾ

പാചകവാതക വിലയിൽ വൻ വർദ്ധനവ്

ഗാ‌ർഹിക സിലിണ്ടറിന് 50 രൂപ കൂടി, വാണിജ്യ സിലിണ്ടറിന് കൂടിയത് 351 രൂപ
ഡൽഹി: രാജ്യത്ത് പാചകവാതക വിലയിൽ വൻ വർധന. ഗാർഹിക സിലിണ്ടറിന് 50 രൂപയാണ് വർധിപ്പിച്ചത്.

ഇതോടെ ഡൽഹിയിൽ 14.2 കിലോഗ്രാം സിലിണ്ടറിന്റെ വില 1103 രൂപയായി. പുതുക്കിയ വില ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു.

വാണിജ്യ സിലിണ്ടറിന്റെ വിലയും വർധിപ്പിച്ചിട്ടുണ്ട്. 19 കിലോഗ്രാം സിലിണ്ടറിന്റെ വിലയിൽ 350 രൂപയുടെ വർധനയാണ് വരുത്തിയത്.

ഇതോടെ ഡൽഹിയിൽ 19 കിലോഗ്രാം സിലിണ്ടറിന്റെ വില 2119.50 രൂപയായി. എല്ലാം മാസവും ഒന്നാംതീയതി പാചകവാതകത്തിന്റെ വില എണ്ണകമ്പനികൾ പുനഃ പരിശോധിക്കാറുണ്ട്.

X
Top