ക്രൂഡ് ഓയിൽ വിലയിൽ 112% വർദ്ധന; ആശങ്കയിൽ എണ്ണക്കമ്പനികൾയുദ്ധ സാഹചര്യത്തില്‍ കയറ്റുമതിക്കാർക്കായി ‘റിലീഫ്’ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർകപ്പലിൽ കയറ്റിയ ഇറാനിയൻ എണ്ണയ്ക്കുള്ള ഉപരോധം നീക്കിയേക്കുംഇറാൻ-യു.എസ് പോര്: ഇന്ത്യയില്‍ വിദേശ സഞ്ചാരികളുടെ വരവ് കുറയുന്നുഇന്ത്യൻ കപ്പലുകളുടെ സുരക്ഷയ്ക്കായി ഇറാനുമായി ചർച്ച തുടരുന്നതായി കേന്ദ്രസർക്കാർ

5 വർഷ പോളിസി കാലാവധിയിൽ പുതിയ ‘സൂപ്പർ സ്റ്റാർ’ ഇൻഷുറൻസ് വരുന്നു

മുംബൈ: ഹെൽത്ത് ഇൻഷുറൻസ് കമ്പനിയായ സ്റ്റാർ ഹെൽത്ത് പോളിസി ബസാറുമായി സഹകരിച്ച് വ്യക്തികൾക്കും കുടുംബങ്ങൾക്കും വേണ്ടി അഞ്ച് വർഷത്തെ പോളിസി കാലാവധിയുള്ള വ്യക്തിഗത ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ ‘സൂപ്പർ സ്റ്റാർ’ അവതരിപ്പിച്ചു.

സാധാരണ ഹെൽത്ത് പോളിസികളുടെ കാലാവധി ഒരുവർഷമാണ്. പോളിസിബസാർ വെബ്‌സൈറ്റിലൂടെയും സ്റ്റാർ ഹെൽത്ത് ഓൺലൈൻ പോർട്ടലിലൂടെയും ഈ ഡിജിറ്റൽ ഇൻഷുറൻസ് പോളിസി ലഭ്യമാകും.

സൂപ്പര്‍ സ്റ്റാര്‍ ഇന്‍ഷുറന്‍സ് പദ്ധതി വിവിധ ജീവിത ഘട്ടങ്ങളിലൂടെ ഉപഭോക്താക്കളുടെ ആവശ്യങ്ങളുമായി ഒത്തുപോകുന്ന മോഡുലാര്‍ കവറേജ് ലഭ്യമാക്കുന്നതിലൂടെ ആരോഗ്യ ഇന്‍ഷുറന്‍സ് മേഖലയില്‍ വലിയമാറ്റം കൊണ്ടുവരുന്നുമെന്ന് വക്താക്കൾ പറഞ്ഞു.

പ്ലാനിന് 5 ലക്ഷം രൂപ മുതൽ 1 കോടി രൂപ വരെയുള്ള ഒന്നിലധികം ഇൻഷുറൻസ് ഓപ്ഷനുകൾ ഉണ്ട്. ഉപഭോക്താക്കളുടെ മാതാപിതാക്കൾക്കോ പങ്കാളികളുടെ മാതാപിതാക്കൾക്കോ പോളിസി വാങ്ങുമ്പോൾ 7.5 ശതമാനം വരെ കിഴിവും ലഭിക്കും.

ചില ആശുപത്രികളുടെ ശൃംഖലയിൽ ചികിത്സ തിരഞ്ഞെടുക്കുമ്പോൾ പോളിസി ഉടമകൾക്ക് പ്രീമിയത്തിൽ 15 ശതമാനം കിഴിവ് ലഭിക്കും.

X
Top