
തിരുവനന്തപുരം: വന്ദേ ഭാരത് ട്രെയിനുകളിൽ പ്രാദേശിക ഭക്ഷണ വിഭവങ്ങൾ ലഭ്യമാക്കുന്ന സേവനം ഐആർസിടിസി വഴി ഇന്ത്യൻ റെയിൽവേ അവതരിപ്പിച്ചു. അപ്പത്തോടൊപ്പം വെള്ള ചോറ്, പച്ചക്കായ ചെറുപയർ മെഴുക്ക്‌പെരട്ടി, കടല കറി, കേരളാ പരാത്ത (പൊറാട്ട), സാധാ തൈര്, പാലട പായസം എന്നിവയുൾപ്പെടെയുള്ള കേരളത്തിന്റെ പരമ്പരാഗത ഭക്ഷ്യ വിഭവങ്ങൾ 20633/34 നമ്പർ കാസർഗോഡ്-തിരുവനന്തപുരം വന്ദേ ഭാരത് എക്സ്പ്രസിലും 20631/32 നമ്പർ മംഗളൂരു-തിരുവനന്തപുരം വന്ദേ ഭാരത് എക്സ്പ്രസിലും ലഭ്യമാണ്.
20872 നമ്പർ ആർഒയു-എച്ച്ഡബ്ല്യുഎച്ച് വന്ദേ ഭാരത് എക്‌സ്പ്രസിൽ പശ്ചിമ ബംഗാളിന്റെ കോഷ പനീറും, 22895 എച്ച്ഡബ്ല്യുഎച്ച്-പുരി വന്ദേ ഭാരത് എക്സ്പ്രസിൽ ആലൂ പൊട്ടോൾ ഭാജയും വിളമ്പുന്നു. 22349 പിഎൻബിഇ-ആർഎൻസി വന്ദേ ഭാരത് എക്‌സ്പ്രസിൽ ചമ്പാരൻ പനീർ പോലുള്ള ബീഹാറിന്റെ തനത് വിഭവങ്ങളും 22348 പിഎൻബിഇ-എച്ച്ഡബ്ല്യുഎച്ച് വന്ദേ ഭാരത് എക്‌സ്പ്രസിൽ ചമ്പാരൻ ചിക്കൻ കറിയും ലഭ്യമാണ്. മറ്റ് സംസ്ഥാനങ്ങളുടെ തനത് വിഭവങ്ങളും ലഭ്യമാണ്.






