ഇന്ത്യയിൽനിന്നു ചൈനയിലേക്കുള്ള കയറ്റുമതി ഉയർന്നു; വ്യാപാരകമ്മി റിക്കാർഡിൽകയറ്റുമതി സജ്ജമായ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം 11–മത്കരുത്താർജിച്ച് ഇന്ത്യൻ പാസ്പോർട്ട്കാർഷിക സംരംഭകത്വ മേഖലയിൽ ചരിത്രം കുറിക്കാൻ കെ-ഇനവുമായി കുടുംബശ്രീകഴിഞ്ഞ വർഷം ചൈനയുടെ കയറ്റുമതി കുതിച്ചുയർന്നതായി റിപ്പോർട്ട്

ആശയങ്ങൾ ആകാശത്തോളം: ലിയോറ ഇന്നൊവേഷൻ കോൺക്ളേവുമായി കുടുംബശ്രീ

തിരുവനന്തപുരം: കുട്ടികൾ അവതരിപ്പിക്കുന്ന അതിനൂതന ആശയങ്ങളുമായി കുടുംബശ്രീയുടെ ലിയോറ ഇന്നൊവേഷൻ കോൺക്ലേവ്. ജനുവരി ശനി, ഞായർ ദിവസങ്ങളിൽ എറണാകുളം കളമശ്ശേരി സ്റ്റാർട്ടപ് മിഷൻ കാംപസിലാണ് കോൺക്ലേവ് നടക്കുക. രാവിലെ 11.30-ന് തദ്ദേശ സ്വയംഭരണ എക്സൈസ് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും. ഓരോ ജില്ലയിൽ നിന്നും അട്ടപ്പാടിയിൽ നിന്നും 10 കുട്ടികളെ വീതമാണ് ഇതിലേക്ക് തിരഞ്ഞെടുത്തിട്ടുള്ളത്. ആകെ 150 കുട്ടികൾ ഇതിൽ പങ്കെടുക്കും. വ്യത്യസ്ത മേഖലകളിലുളളതും കുട്ടികൾ തന്നെ കണ്ടെത്തുന്നതുമായ പ്രശ്നങ്ങളും അവയ്ക്കുളള പരിഹാരവുമാണ് നൂതന ആശയങ്ങളായി കോൺക്ലേവിൽ അവതരിപ്പിക്കുന്നത്.

അഗ്രികൾച്ചർ, വേസ്റ്റ് മാനേജ്മെന്റ്, ആർട്, കൾച്ചർ ആൻഡ് കമ്യൂണിക്കേഷൻ, ഡിജിറ്റൽ ടെക്നോളജി, സോഷ്യൽ ഇൻക്ളൂഷൻ, ഹെൽത്ത് ഹൈജീൻ ആൻഡ് ന്യൂട്രീഷൻ, എജ്യുക്കേഷൻ ആൻഡ് ലൈഫ് സ്കിൽസ് തുടങ്ങി ഏഴ് വ്യത്യസ്ത തീമുകളാണ് കുട്ടികൾക്ക് നൽകിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ കുട്ടികൾ സ്വന്തമായി ഒട്ടേറെ പുതിയ സാങ്കേതികവിദ്യകൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇവ അടിസ്ഥാനമാക്കി തയ്യാറാക്കിയ പ്രബന്ധങ്ങളാണ് കോൺക്ളേവിൽ അവതരിപ്പിക്കുക. പ്രായോഗിക ജീവിതവുമായി ബന്ധപ്പെട്ടവയാണ് കുട്ടികൾ അവതരിപ്പിക്കുന്ന ആശയങ്ങളിൽ ഏറെയും. പുതിയ സ്റ്റാർട്ടപ്പുകൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് കുട്ടികൾ അവതരിപ്പിക്കുന്ന ആശയങ്ങളും സാങ്കേതികവിദ്യകളും പ്രയോജനപ്പെടും.

നാല് വേദികൾ ഉളളതിൽ പ്രധാന വേദിയിൽ മാത്രമായിരിക്കും പ്രബന്ധാവതരണ മത്സരം നടത്തുക. 33 പേർ പ്രധാന വേദിയിൽ മത്സരിക്കും. ഇംഗ്ളീഷിലാകും ഇതിന്റെ അവതരണം. ഇതോടൊപ്പം മറ്റ് മൂന്ന് വേദികളിലും കുട്ടികൾ പ്രത്യേകം ക്ഷണിക്കപ്പെട്ട വിദഗ്ധരുടെ മുന്നിൽ തങ്ങളുടെ പ്രബന്ധങ്ങൾ അവതരിപ്പിക്കും. ജില്ലാതല പ്രബന്ധ അവതരണത്തിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ച വച്ച കുട്ടികളാണ് കോൺക്ലേവിൽ പ്രബന്ധാവതരണം നടത്തുക. കൃഷിക്ക് ഭീഷണിയാകുന്ന അധിനിവേശ സസ്യങ്ങളിൽ നിന്നും ഹെയർ ഓയിൽ തയ്യാറാക്കുന്നത് മുതൽ ഉപയോഗശൂന്യമായ ഡയപ്പറുകളിൽ നിന്നും ആക്ടിവേറ്റഡ് ചാർക്കോൾ ഉത്പാദിപ്പിക്കുന്നത് വരെയുള്ള ആശയങ്ങളാണ് കുട്ടികൾ അവതരിപ്പിക്കുക. മികച്ച പ്രബന്ധാവതരണം നടത്തുന്നവർക്ക് പ്രത്യേക പുരസ്കാരവും നൽകും. കൂടാതെ കോൺക്ളേവിനോടനുബന്ധിച്ച് റോബോട്ടിക്സ്, ഡ്രോൺ, ഫാബ് ലാബ്, തിങ്കർ ഹബ്ബ് എന്നിവ സംബന്ധിച്ച് പഠിക്കാനും വിവിധ മേഖലകളിലെ വിദഗ്ധരുമായി സംവദിക്കുന്നതിനുള്ള അവസരവും ഉണ്ടാകും.

കുട്ടികളുടെ ബൗദ്ധികശേഷിയെ പരമാവധി ഉണർത്തിക്കൊണ്ട് ശാസ്ത്ര സാങ്കേതിക മേഖലകൾ ഉൾപ്പെടെ വ്യത്യസ്തമായ രംഗങ്ങളിൽ അറിവിനൊപ്പം പുത്തൻ ആശയങ്ങൾ കണ്ടെത്താൻ സഹായിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. ഒരു വർഷം നീണ്ട മുന്നൊരുക്കങ്ങൾക്ക് ശേഷമാണ് കോൺക്ലേവ് സംഘടിപ്പിക്കുന്നത്. കോൺക്ലേവിന്റെ ആദ്യ പടിയായി കഴിഞ്ഞ വർഷം ബ്ളോക്ക്തലത്തിൽ കുട്ടികൾക്കായി ഇന്നൊവേഷൻ ഫെസ്റ്റുകൾ സംഘടിപ്പിച്ചിരുന്നു. ഇതിൽ മികച്ച ആശയങ്ങൾ അവതരിപ്പിച്ച 150 കുട്ടികൾക്കായി ലിയോറ സമ്മർ ക്യാമ്പ് സംഘടിപ്പിക്കുകയും ഇതിൽ മികച്ച പ്രകടനം കാഴ്ച വച്ചവർക്ക് ഉദ്ധ്യം ലേണിം​ഗ് ഫൗണ്ടേഷനുമായി സഹകരിച്ച് ഫെല്ലോഷിപ്പും നൽകിയിരുന്നു.

X
Top