അലുമിനിയം ക്യാനുകളുടെ വിതരണം തടസപ്പെട്ടു; രാജ്യത്തെ ഡയറ്റ് കോക്ക് വിതരണത്തില്‍ കടുത്ത ക്ഷാമംഅംഗോള, വെനസ്വേല ക്രൂഡിലേക്ക് തിരിഞ്ഞ് ഇന്ത്യൻ എണ്ണക്കമ്പനികൾഭരണപരിഷ്കാരത്തിന് ബിസിനസ് പോളിസി ആൻഡ് പ്രോസസ് റീഎഞ്ചിനീയറിംഗ് സെൽവിഴിഞ്ഞം തുറമുഖം: കയറ്റുമതി-ഇറക്കുമതി ചരക്ക് പ്രവര്‍ത്തനങ്ങള്‍ക്ക് കസ്റ്റംസ് അനുമതിഇന്ത്യയും ഇസ്രായേലും സ്വതന്ത്ര വ്യാപാര കരാറിലേക്ക്

എല്‍ഐസിയുടെ അറ്റാദായത്തില്‍ കുതിപ്പ്

കൊച്ചി: കഴിഞ്ഞ സാമ്പത്തിക വർഷത്തില്‍ രാജ്യത്തെ മുൻനിര ഇൻഷ്വറൻസ് കമ്പനിയായ ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷന്റെ അറ്റാദായം 18.38 ശതമാനം ഉയർന്ന് 48,151 കോടി രൂപയായി.

പുതിയ വ്യക്തിഗത ബിസിനസ് പ്രീമിയം 8.28 ശതമാനം ഉയർന്ന് 62,495 കോടി രൂപയിലെത്തി, പോളിസി ഉടമകള്‍ക്ക് 56,190.24 കോടി രൂപയുടെ ബോണസ് ലഭിക്കും.

ഓഹരി ഉടമകള്‍ക്ക് 12 രൂപ ലാഭവിഹിതവും പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ ബിസിനസിന്റെ മൂല്യം 4.47 ശതമാനം ഉയർന്ന് 10,011 കോടി രൂപയായി. കമ്ബനിയുടെ എംബഡഡ് മൂല്യം 6.81 ശതമാനം വർദ്ധിച്ച്‌ 7,76,876 കോടി രൂപയിലെത്തി.

ജനുവരി 20 ന് ഒറ്റ ദിവസത്തില്‍ 5,88,107 പോളിസികള്‍ വില്‍പ്പന നടത്തി ഗിന്നസ് ലോക റെക്കാഡ് എല്‍.ഐ.സി നേടിയിരുന്നു.

അവേശകരവും വെല്ലുവിളികള്‍ നിറഞ്ഞതുമായ കഴിഞ്ഞ സാമ്പത്തിക വർഷത്തില്‍ മികച്ച വളർച്ച നേടാൻ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് എല്‍.ഐ.സിയുടെ സി.ഇ.ഒയും മാനേജിംഗ് ഡയറക്ടറുമായ സിദ്ധാർത്ഥ മൊഹന്തി പറഞ്ഞു, വ്യക്തിഗത പുതിയ ബിസിനസ് പ്രീമിയം 62,495 കോടി രൂപയാണ്.

X
Top