ആര്‍ബിഐ ഡോളര്‍ ഫോര്‍വേഡ് വില്‍പ്പന വര്‍ദ്ധിപ്പിച്ചുരാജ്യം ലക്ഷ്യമിടുന്നത് സന്തുലിത വ്യാപാര കരാറുകളെന്ന് പിയൂഷ് ഗോയല്‍ചെറുകിട ബിസിനസുകള്‍ക്ക് മൂന്ന് ദിവസത്തിനുള്ളില്‍ ജിഎസ്ടി രജിസ്ട്രേഷന്‍ഒക്ടോബറില്‍ ദൃശ്യമായത് റെക്കോര്‍ഡ് പ്രതിദിന, പ്രതിമാസ യുപിഐ ഇടപാടുകള്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 6.92 ബില്യണ്‍ ഡോളറിന്റെ ഇടിവ്

അഞ്ചുദിവസം കൊണ്ട് വിപണി മൂല്യം കുതിച്ച് എൽഐസി

ഴിഞ്ഞ അഞ്ചു വ്യാപാര ദിവസങ്ങളിൽ ഏറ്റവുമധികം നേട്ടമുണ്ടാക്കിയ ഓഹരികളിൽ എൽഐസി, എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ തുടങ്ങിയ ഓഹരികളുണ്ട്.

അഞ്ചു ദിവസങ്ങളിലെ മുന്നേറ്റത്തിന് ശേഷം എസ്ബിഐ, എച്ച്ഡിഎഫ് ഓഹരികളിൽ തിങ്കളാഴ്ച രാവിലെ നേരിയ ഇടിവ്. 834.25രൂപയിലാണ് 11.45ഓടെ എസ്ബിഐ ഓഹരി വില. ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്ക് കഴിഞ്ഞ അഞ്ചു ദിവസത്തിനുള്ളിൽ 39,513 കോടി രൂപ ഓഹരി വിപണിയിൽ നിന്ന് സമാഹരിച്ചിരുന്നു. എസ്ബിഐയുടെ വിപണി മൂല്യം കുത്തനെ ഉയ‍ർന്നു.

റിലയൻസും ടിസിഎസും കഴിഞ്ഞാൽ ഏറ്റവും മൂല്യമുള്ള മൂന്നാമത്തെ സ്ഥാപനമായി എസ്ബിഐ ഉയ‍ർന്നു.

കഴിഞ്ഞ ദിവസം സെൻസെക്സ് 685.68 പോയിൻ്റ് ഉയർന്നതിന് ശേഷം നിരവധി ഇന്ത്യൻ കമ്പനികൾ വിപണി മൂല്യം ഉയർന്നിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ എച്ച്‌ഡിഎഫ്‌സി ബാങ്കിൻ്റെ വിപണി മൂല്യവും അഞ്ചു ദിവസത്തിനുള്ളിൽ കുതിച്ചുയർന്നിരുന്നു.

ബാങ്കിൻ്റെ വിപണി മൂല്യം വെള്ളിയാഴ്ച 13,73,932.11 കോടി രൂപയായി ഉയ‍ർന്നിരുന്നു. എച്ച്ഡിഎഫ്സി ബാങ്ക് ഓഹരിയിലും തിങ്കളാഴ്ച ഇടിവുണ്ട്.

വിപണി മൂല്യത്തിൻ്റെ അടിസ്ഥാനത്തിൽ എച്ച്ഡിഎഫ്‌സി ബാങ്കാണ് ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്ക്. ഓഹരികൾ തിങ്കളാഴ്ച ഉച്ചയോടെ 1780.10 രൂപയിലാണ്. എച്ച്‌ഡിഎഫ്‌സി ബാങ്ക് 2024 ഒക്‌ടോബറിലാണ് പ്രവർത്തന ഫല റിപ്പോർട്ട് പുറത്ത് വിട്ടത്. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 15,976 കോടി രൂപയുമായി താരതമ്യപ്പെടുത്തുമ്പോൾ, കമ്പനിയുടെ അറ്റാദായം 5.3 ശതമാനം ഉയർന്ന് 16,821 കോടി രൂപയായി.

എൽഐസിയുടെ തകർപ്പൻ മുന്നേറ്റം കണ്ടോ?
ഏറ്റവും കൂടുതൽ മൂല്യമുള്ള 10 സ്ഥാപനങ്ങളിൽ ഒമ്പത് സ്ഥാപനങ്ങളുടെ വിപണി മൂല്യത്തിൽ കഴിഞ്ഞയാഴ്ച 2.29 ലക്ഷം കോടി രൂപയുടെ വ‍ർധനയുണ്ടായി. ഇതിൽ എൽഐസിയാണ് ഏറ്റവും വലിയ നേട്ടമുണ്ടാക്കിയത്.

സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനിയുടെ മൂല്യം 60,656.72 കോടി രൂപ ഉയർന്ന് 6.23 ലക്ഷം കോടി രൂപയിലെത്തി. ആദ്യ 10 സ്ഥാപനങ്ങളിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത് എൽഐസിയാണ്.

റിലയൻസ് ഇൻഡസ്ട്രീസ്, ടിസിഎസ്, എച്ച്ഡിഎഫ്സി ബാങ്ക്, ഭാരതി എയർടെൽ, ഐസിഐസിഐ ബാങ്ക്, ഇൻഫോസിസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എൽഐസി, ഐടിസി, ഹിന്ദുസ്ഥാൻ യുണിലിവർ എന്നിവയ്ക്ക് തൊട്ടുപിന്നാലെ മൂല്യം ഉയ‍ർന്ന കമ്പനിയായി എൽഐസി ഉയർന്നു.

X
Top