ലോക കളിപ്പാട്ട വിപണി പിടിക്കാന്‍ പ്രത്യേക പദ്ധതിയുമായി കേന്ദ്രംതുരുമ്പെടുക്കൽ മൂലം ഇന്ത്യയ്ക്ക് പ്രതിവര്‍ഷ നഷ്ടം 14 ലക്ഷം കോടി രൂപഇന്ത്യൻ വിവാഹങ്ങളിൽ വിപ്ലവകരമായ മാറ്റം; 2028 ഓടെ മൂന്നിലൊന്നും ഡെസ്റ്റിനേഷൻ വിവാഹങ്ങളാകുമെന്ന് റിപ്പോർട്ടുകൾഇന്ത്യയിലും പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കുംക്വാറി ഉത്‌പന്നങ്ങള്‍ക്ക് ക്ഷാമം: തമിഴ്‌നാട്ടില്‍ നിന്നുള്ള കയറ്റുമതിക്ക് നിരോധനം

അദാനി ഗ്രൂപ്പിലെ എല്‍ഐസിയുടെ നിക്ഷേപം നഷ്‌ടത്തില്‍

ന്ത്യയിലെ ഏറ്റവും വലിയ നിക്ഷേപക സ്ഥാപനമായ എല്‍ഐസി അദാനി ഗ്രൂപ്പ്‌ കമ്പനികളില്‍ നടത്തിയ നിക്ഷേപത്തിന്റെ മൂല്യത്തില്‍ ഗണ്യമായ ഇടിവ്‌ സംഭവിച്ചു. 30,127 കോടി രൂപയാണ്‌ അദാനി ഗ്രൂപ്പ്‌ ഓഹരികളില്‍ എല്‍ഐസി നിക്ഷേപിച്ചത്‌.

ഫെബ്രുവരി 22ന്‌ ക്ലോസ്‌ ചെയ്‌ത വില പ്രകാരം നിക്ഷേപമൂല്യം 30,221 കോടി രൂപയാണ്‌. അതായത്‌ 94 കോടി രൂപയാണ്‌ എല്‍ഐസിക്ക്‌ അദാനി ഓഹരികളില്‍ നിന്ന്‌ കിട്ടിയ ലാഭം. ഇത്‌ നിക്ഷേപത്തിന്റെ 0.31 ശതമാനം മാത്രമാണ്‌.

അതേ സമയം ഇന്നലത്തെ അദാനി ഗ്രൂപ്പ്‌ ഓഹരികളില്‍ ഉണ്ടായ ഇടിവ്‌ എല്‍ഐസിയുടെ നിക്ഷേപ മൂല്യത്തില്‍ 500 കോടി രൂപയുടെ ഇടിവ്‌ കൂടി സൃഷ്‌ടിച്ചിട്ടുണ്ടാകും. അന്തിമമായി എല്‍ഐസിക്ക്‌ അദാനി ഗ്രൂപ്പില്‍ കൈപൊള്ളിയെന്ന്‌ ചുരുക്കം.

അദാനി ഗ്രൂപ്പ്‌ ഓഹരികളിലെ ഇടിവ്‌ തുടരുന്നതാണ്‌ കണ്ടത്‌. അദാനി ട്രാന്‍സ്‌മിഷന്‍, അദാനി ടോട്ടല്‍ ഗ്യാസ്‌, അദാനി ഗ്രീന്‍ എനര്‍ജി എന്നീ ഓഹരികള്‍ ഇന്നും അഞ്ച്‌ ശതമാനം ഇടിഞ്ഞ്‌ ലോവര്‍ സര്‍ക്യൂട്ടിലാണ്‌.

ജനുവരി 27ന്‌ എല്‍ഐസി വെളിപ്പെടുത്തിയത്‌ അദാനി ഗ്രൂപ്പ്‌ ഓഹരികളിലെ നിക്ഷേപമൂല്യം 56,142 കോടി രൂപയാണെന്നാണ്‌. ഇതില്‍ നിന്നും ഒരു മാസത്തിനുള്ളില്‍ സംഭവിച്ച നഷ്‌ടം 26,500 കോടി രൂപയോളമാണ്‌.

2022 സെപ്‌റ്റംബര്‍ 30 ലെ പ്രവര്‍ത്തന റിപ്പോര്‍ട്ട്‌ പ്രകാരം അദാനി ഗ്രൂപ്പ്‌ കമ്പനികളില്‍ മൊത്തം ഓഹരി നിക്ഷേപത്തിന്റെ എട്ട്‌ ശതമാനമാണ്‌ എല്‍ഐസി നിക്ഷേപിച്ചിരിക്കുന്നത്‌.

അദാനി ഗ്രൂപ്പ്‌ ഈയിടെ ഏറ്റെടുത്ത എസിസി, അംബുജ സിമന്റ്‌സ്‌ തുടങ്ങിയ ഓഹരികളില്‍ ഉള്‍പ്പെടെ എല്‍ഐസി നടത്തിയ നിക്ഷേപത്തിന്റെ മൂല്യം ഓഹരി വില കുതിച്ചുയര്‍ന്നപ്പോള്‍ 88,000 കോടി രൂപ വരെ എത്തിയിരുന്നു.

അദാനി ഗ്രൂപ്പിലെ നിക്ഷേപത്തില്‍ നിന്നും നഷ്‌ടം വരാനിടയില്ലെന്നു എല്‍ഐസി ജനുവരി അവസാനം വ്യക്തമാക്കിയിരുന്നു.

എന്നാല്‍ അദാനി ഗ്രൂപ്പ്‌ ഓഹരികളുടെ വിപണിമൂല്യത്തില്‍ 60 ശതമാനം ഇടിവുണ്ടായതോടെ എല്‍ഐസിക്ക്‌ ലാഭം മുഴുവന്‍ നഷ്‌ടപ്പെടുകയും നഷ്‌ടം സഹിക്കേണ്ടി വരികയും ചെയ്‌തിരിക്കുന്നു.

X
Top