
ന്യൂഡല്‍ഹി:രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷൂറന്‍സ് കമ്പനിയായ ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി) ബോണസ് ഓഹരികളോ ലാഭവിഹിതമോ വിതരണം ചെയ്‌തേയ്ക്കും. മൊത്തം മൂല്യം, നിക്ഷേപകരുടെ ആത്മവിശ്വാസം എന്നിവ ഉയര്‍ത്താനാണ് ഇത്.പോളിസി ഉടമകളുടെ ഫണ്ടില്‍ നിന്ന് ഏകദേശം 22 ബില്യണ്‍ ഡോളര്‍ നടപടിയ്ക്കായി ചെലഴിക്കുമെന്ന് മിന്റ് റിപ്പോര്‍ട്ട് പറഞ്ഞു.
നിക്ഷേപകരുടെ 2.23 ട്രില്യണ്‍ രൂപ നഷ്ടപ്പെടുത്തിയ ചരിത്രമാണ് എല്‍ഐസി ഓഹരിയുടെത്. മെയ് മാസത്തില്‍ ലിസ്റ്റ് ചെയ്ത്, ഇതിനോടകം 35 ശതമാനത്തിന്റെ ഇടിവാണ് സ്‌റ്റോക്ക് നേരിട്ടത്. ഇതോടെ ഓഹരി വില പുനരുജ്ജീവിപ്പിക്കാന്‍ പൊതുമേഖല സ്ഥാപനം നിര്‍ബന്ധിതരാവുകയായിരുന്നു.
കമ്പനിയുടെ നോണ്‍-പാര്‍ട്ടിസിപ്പേറ്റിംഗ് ഫണ്ടിലുള്ള 11.57 ട്രില്യണ്‍ രൂപയില്‍ ആറിലൊന്ന് 1.8 ട്രില്യണ്‍ ഇന്ത്യന്‍ രൂപ (21.83 ബില്യണ്‍ ഡോളര്‍) അതിന്റെ ഷെയര്‍ഹോള്‍ഡര്‍മാരുടെ ഫണ്ടിലേക്ക് മാറ്റാന്‍ കമ്പനി പദ്ധതിയിടുന്നു. ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികള്‍ പ്രാഥമികമായി രണ്ട് തരത്തിലുള്ള ഉല്‍പ്പന്നങ്ങളാണ് വില്‍ക്കുന്നത്. ഉപഭോക്താക്കളുമായി ലാഭം പങ്കിടുന്ന ‘പങ്കാളിത്ത പോളിസികളും
പങ്കാളിത്തമില്ലാത്ത’ അല്ലെങ്കില്‍ ‘നോണ്‍-പാര്‍,’ പോളിസികളുമാണത്.
‘നോണ്‍-പാര്‍,’ പോളിസികള്‍ സ്ഥിരമായ വരുമാനമുള്ളവയാണ്. അതില്‍ നിന്ന് ശേഖരിക്കുന്ന പ്രീമിയം ഒരു നോണ്‍-പാര്‍ട്ടിസിറ്റിംഗ് ഫണ്ടില്‍ എല്‍ഐസി നിക്ഷേപിക്കുന്നു.