യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയംലോക കളിപ്പാട്ട വിപണി പിടിക്കാന്‍ പ്രത്യേക പദ്ധതിയുമായി കേന്ദ്രംതുരുമ്പെടുക്കൽ മൂലം ഇന്ത്യയ്ക്ക് പ്രതിവര്‍ഷ നഷ്ടം 14 ലക്ഷം കോടി രൂപഇന്ത്യൻ വിവാഹങ്ങളിൽ വിപ്ലവകരമായ മാറ്റം; 2028 ഓടെ മൂന്നിലൊന്നും ഡെസ്റ്റിനേഷൻ വിവാഹങ്ങളാകുമെന്ന് റിപ്പോർട്ടുകൾഇന്ത്യയിലും പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

അറ്റാദായം 466 ശതമാനം ഉയര്‍ത്തി എല്‍ഐസി, അറ്റ പ്രീമിയം വരുമാനം 8 ശതമാനം ഇടിഞ്ഞു

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷൂറന്‍സ് കമ്പനി, ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ നാലാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 13428 കോടി രൂപയാണ് കമ്പനി നേടിയ അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 466 ശതമാനം കൂടുതലാണിത്.

പ്രീമിയം വരുമാനം അതേസമയം 8 ശതമാനം താഴ്ന്ന് 1.31 ലക്ഷം കോടി രൂപയായി. മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ 1.43 ലക്ഷം കോടി രൂപയായിരുന്നു വരുമാനം.നിക്ഷേപത്തില്‍ നിന്നുള്ള വരുമാനം 67498 കോടി രൂപയില്‍ നിന്നും 67846 കോടി രൂപയായി നേരിയ വര്‍ധനവ് രേഖപ്പെടുത്തിയപ്പോള്‍ അറ്റ കമ്മീഷന്‍ 5 ശതമാനം ഉയര്‍ന്ന് 8428 കോടി രൂപ.

മുഴുവന്‍ വര്‍ഷത്തെ അറ്റാദായം 36397 കോടി രൂപയാണ്.

തൊട്ടുമുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 10 ശതമാനം ഇടിവ്.10 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 3 രൂപ ലാഭവിഹിതത്തിനും ഡയറക്ടര്‍ ബോര്‍ഡ് ശുപാര്‍ശ നല്‍കിയിട്ടുണ്ട്.

X
Top