യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയംലോക കളിപ്പാട്ട വിപണി പിടിക്കാന്‍ പ്രത്യേക പദ്ധതിയുമായി കേന്ദ്രംതുരുമ്പെടുക്കൽ മൂലം ഇന്ത്യയ്ക്ക് പ്രതിവര്‍ഷ നഷ്ടം 14 ലക്ഷം കോടി രൂപഇന്ത്യൻ വിവാഹങ്ങളിൽ വിപ്ലവകരമായ മാറ്റം; 2028 ഓടെ മൂന്നിലൊന്നും ഡെസ്റ്റിനേഷൻ വിവാഹങ്ങളാകുമെന്ന് റിപ്പോർട്ടുകൾഇന്ത്യയിലും പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

ഏറ്റവും വലിയ 10 കമ്പനികളുടെ പട്ടികയില്‍ നിന്ന്‌ എല്‍ഐസി പുറത്ത്‌

വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും വലിയ പത്ത്‌ കമ്പനികളുടെ പട്ടികയിലെ സ്ഥാനം രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ്‌ സ്ഥാപനമായ ലൈഫ്‌ ഇന്‍ഷുറന്‍സ്‌ കോര്‍പ്പറേഷന്‍ ഓഫ്‌ ഇന്ത്യ (എല്‍ഐസി)യ്‌ക്ക്‌ നഷ്‌ടമാണ്‌.

പുതിയ താഴ്‌ന്ന വില രേഖപ്പെടുത്തിയ എല്‍ഐസി കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ 15 ശതമാനം ഇടിവാണ്‌ നേരിട്ടത്‌.

3.61 ലക്ഷം കോടി രൂപയാണ്‌ ഇപ്പോഴത്തെ എല്‍ഐസിയുടെ വിപണിമൂല്യം. ഐപിഒ നിലവാരത്തിലുള്ള വിപണിമൂല്യത്തില്‍ നിന്നും 2.4 ലക്ഷം കോടി രൂപയുടെ ഇടിവാണുണ്ടായത്‌.

ലിസ്റ്റിംഗ്‌ സമയത്ത്‌ വിപണിമൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും വലിയ ആറാമത്തെ കമ്പനിയായിരുന്ന എല്‍ഐസി ഓഹരി വിലയിലെ ഇടിവിനെ തുടര്‍ന്ന്‌ 12-ാം സ്ഥാനത്തേക്ക്‌ പിന്തള്ളപ്പെട്ടു. അദാനി ഗ്രൂപ്പിലെ ഓഹരികളുടെ ഇടിവാണ്‌ എല്‍ഐസിയെയും പ്രതികൂലമായി ബാധിച്ചത്‌.

ജനുവരി 31ലെ കണക്ക്‌ പ്രകാരം അദാനി ഗ്രൂപ്പ്‌ ഓഹരികളിലും ബോണ്ടുകളിലുമായി നിക്ഷേപിച്ചിരിക്കുന്നത്‌ 36,000 കോടി രൂപയാണ്‌. 30,127 കോടി രൂപയാണ്‌ അദാനി ഗ്രൂപ്പിന്റെ ഓഹരികളിലെ എല്‍ഐസിയുടെ നിക്ഷേപം. ഇടിവിനെ തുടര്‍ന്ന്‌ ഇപ്പോഴത്തെ മൂല്യം നിക്ഷേപ തുകയേക്കാള്‍ കുറവാണ്‌.

അദാനി ഗ്രൂപ്പ്‌ നേരിടുന്ന പ്രതിസന്ധി എല്‍ഐസിയുടെ ബിസിനസിനെയും ബാധിക്കുമെന്ന നിക്ഷേപകരുടെ ആശങ്കയാണ്‌ ഓഹരി വില ഇടിവിന്‌ വഴിവെച്ചത്‌.

2022 സെപ്‌റ്റംബര്‍ 30 ലെ പ്രവര്‍ത്തന റിപ്പോര്‍ട്ട്‌ പ്രകാരം അദാനി ഗ്രൂപ്പ്‌ കമ്പനികളില്‍ മൊത്തം ഓഹരി നിക്ഷേപത്തിന്റെ എട്ട്‌ ശതമാനമാണ്‌ എല്‍ഐസി നിക്ഷേപിച്ചിരിക്കുന്നത്‌.

അദാനി ഗ്രൂപ്പ്‌ ഈയിടെ ഏറ്റെടുത്ത എസിസി, അംബുജ സിമന്റ്‌സ്‌ തുടങ്ങിയ ഓഹരികളില്‍ ഉള്‍പ്പെടെ എല്‍ഐസി നടത്തിയ നിക്ഷേപത്തിന്റെ മൂല്യം ഓഹരി വില കുതിച്ചുയര്‍ന്നപ്പോള്‍ 88,000 കോടി രൂപ വരെ എത്തിയിരുന്നു.

അദാനി ഗ്രൂപ്പിലെ നിക്ഷേപത്തില്‍ നിന്നും നഷ്‌ടം വരാനിടയില്ലെന്നു എല്‍ഐസി ജനുവരി അവസാനം വ്യക്തമാക്കിയിരുന്നു.

എന്നാല്‍ അദാനി ഗ്രൂപ്പ്‌ ഓഹരികളുടെ വിപണിമൂല്യത്തില്‍ 60 ശതമാനം ഇടിവുണ്ടായതോടെ എല്‍ഐസിക്ക്‌ ലാഭം മുഴുവന്‍ നഷ്‌ടപ്പെടുകയും നഷ്‌ടം സഹിക്കേണ്ടി വരികയും ചെയ്‌തു.

X
Top