ഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്അടിസ്ഥാന സൗകര്യ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി 20,000 കോടി രൂപയുടെ ഗ്യാരണ്ടി ഫണ്ട്

എല്‍ജി ഇലക്ട്രോണിക്‌സ്‌ ഇന്ത്യ ഐപിഒ നാലാം ത്രൈമാസത്തില്‍?

ക്ഷിണ കൊറിയന്‍ ഇലക്ട്രോണിക്‌സ്‌ ബ്രാന്‍ഡായ എല്‍ജി ഇലക്ട്രോണിക്‌സ്‌ ഇന്ത്യയുടെ ഇനീഷ്യല്‍ പബ്ലിക്‌ ഓഫര്‍ (ഐപിഒ) നടപ്പു സാമ്പത്തിക വര്‍ഷം ജനുവരി-മാര്‍ച്ച്‌ ത്രൈമാസത്തില്‍ നടന്നേക്കും.

കഴിഞ്ഞ ഏപ്രിലില്‍ വിപണിയിലെ ചാഞ്ചാട്ടം മൂലം എല്‍ജി ഇലക്ട്രോണിക്‌സ്‌ ഐപിഒ പദ്ധതി തല്‍ക്കാലം മരവിപ്പിച്ചു നിര്‍ത്തിയിരുന്നു. അതേ സമയം ഇപ്പോള്‍ ഐപിഒ നടത്തുന്നതിനുള്ള അനുമതി തേടി ആവശ്യമായ രേഖകള്‍ സെബിക്ക്‌ വീണ്ടും സമര്‍പ്പിക്കാനാണ്‌ കമ്പനി നീക്കം നടത്തുന്നത്‌.

ഐപിഒയിലൂടെ 170 കോടി ഡോളര്‍ സമാഹരിക്കാനാണ്‌ കമ്പനിയുടെ നീക്കം. ഇന്ത്യന്‍ വിപണിയിലുണ്ടായ ഏറ്റവും വലിയ ഐപിഒകളില്‍ ഒന്നായിരിക്കും ഇത്‌. ഈ ഐപിഒ പൂര്‍ണ്ണമായും ഓഫര്‍ ഫോര്‍ സെയില്‍ (ഒഎഫ്‌എസ്‌) ആയിരിക്കുമെന്നാണ്‌ അറിയുന്നത്‌.

എല്‍ജി കഴിഞ്ഞ ഡിസംബറില്‍1 01.82 ദശലക്ഷം ഓഹരികള്‍ വില്‍ക്കാനുള്ള പദ്ധതികള്‍ വിശദീകരിച്ചുകൊണ്ട്‌ സെബിക്ക്‌ രേഖകള്‍ സമര്‍പ്പിച്ചിരുന്നു.

അടുത്ത നാല്‌ വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ പുതിയ ഫാക്‌ടറി സ്ഥാപിക്കുന്നതിനായി 600 ദശലക്ഷം ഡോളര്‍ നിക്ഷേപിക്കാന്‍ കമ്പനിക്ക്‌ പദ്ധതിയുണ്ട്‌.

X
Top