ഉള്ളി, ബസ്മതി കയറ്റുമതി വിലപരിധി കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കുന്നുസസ്യഎണ്ണകളുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചുഇന്ത്യയുടെ വിദേശനാണ്യ ശേഖരം പുത്തൻ ഉയരത്തിൽ; സ്വർണ ശേഖരവും കുതിക്കുന്നുഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയിൽ 42% റഷ്യയിൽ നിന്ന്ചെങ്ങന്നൂര്‍-പമ്പ അതിവേഗ റെയില്‍ പാതയ്ക്ക് റെയില്‍വേ ബോര്‍ഡിന്റെ അന്തിമ അനുമതി

കഴിഞ്ഞവർഷം ഇന്ത്യൻപൗരത്വം ഉപേക്ഷിച്ചത് 2.16 ലക്ഷംപേർ

ന്യൂഡൽഹി: കഴിഞ്ഞവർഷം 2.16 ലക്ഷംപേർ ഇന്ത്യൻപൗരത്വം ഉപേക്ഷിച്ചെന്ന കേന്ദ്രസർക്കാരിന്റെ വെളിപ്പെടുത്തലിൽ വിമർശനവുമായി കോൺഗ്രസ്. അതിവിദഗ്ധരും അതീവമൂല്യമുള്ളവരുമായ ഇന്ത്യക്കാരുടെ കൂട്ടപ്പലായനം ഇന്ത്യയുടെ സാമ്പത്തികാവസ്ഥയാണ് വെളിപ്പെടുത്തുന്നതെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേഷ് പരിഹസിച്ചു.

വിദേശകാര്യ സഹമന്ത്രി കീർത്തിവർധൻ സിങ്ങാണ് കഴിഞ്ഞദിവസം രാജ്യസഭയിൽ പൗരത്വമൊഴിഞ്ഞവരുടെ കണക്ക് വെളിപ്പെടുത്തിയത്. 2011-ൽ 1,23,000 പേരാണ് പൗരത്വം ഉപേക്ഷിച്ചിരുന്നത്.

2022-ൽ അത് 2.25 ലക്ഷംപേരും 2023-ൽ 2.16 ലക്ഷംപേരും പൗരത്വം ഉപേക്ഷിച്ചു. ഇതിന്റെ സംസ്ഥാനം തിരിച്ചുള്ള കണക്ക് ലഭ്യമല്ലെന്നും പൗരത്വം ഉപേക്ഷിക്കുന്നതിന്റെ കാരണം വ്യക്തിപരമാണെന്നും മന്ത്രി സഭയെ അറിയിച്ചു.

2011-നെ അപേക്ഷിച്ച് പൗരത്വമുപേക്ഷിച്ചവരുടെ എണ്ണം ഇരട്ടിയായെന്ന് ജയറാം രമേഷ് ചൂണ്ടിക്കാട്ടി. എന്തുകൊണ്ടാണ് ഇത്തരത്തിൽ കൂട്ടത്തോടെ പൗരത്വം ഉപേക്ഷിക്കുന്നതെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് ആംആദ്മി അംഗം രാഘവ് ഛദ്ദയും ആവശ്യപ്പെട്ടു.

X
Top