സംസ്ഥാനത്തെ റിയൽ എസ്റ്റേറ്റ് വിപണിയിൽ ആവേശം2025ൽ ഇന്ത്യ ജപ്പാനെ മറികടക്കുമെന്ന് ഐഎംഎഫ്ധനകാര്യ അച്ചടക്കം: ഇന്ത്യയെ പ്രശംസിച്ച് ഐഎംഎഫ്കടപ്പത്രങ്ങളിൽ നിന്ന് വിദേശ നിക്ഷേപകരുടെ പിന്മാറ്റംവിദേശ നാണയ ശേഖരത്തിൽ ഇടിവ്

രാജ്യത്തെ ഭൂമിയിടപാടുകൾ ഡിജിറ്റലാകുന്നു

ന്യൂഡൽഹി: ഭൂമിയിടപാടുകളും വായ്പാനടപടികളും ഡിജിറ്റലാക്കാൻ വഴിയൊരുക്കുന്ന നിർണായക ഭേദഗതിയുമായി കേന്ദ്ര ഐടി മന്ത്രാലയം. ഐടി നിയമത്തിലെ ഒന്നാം ഷെഡ്യൂളിലാണ് ഇതിനുള്ള ഭേദഗതി വരുത്തിയത്.

ഡിജിറ്റലായി നടത്താവുന്ന ഇടപാടുകൾ സംബന്ധിച്ച വ്യവസ്ഥകൾ ഐടി നിയമത്തിലുണ്ട്. എന്നാൽ ഭൂമി ഇടപാടിനുള്ള ഉടമ്പടികളടക്കം പലതും നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇവയുടെ ഗൗരവസ്വഭാവം കണക്കിലെടുത്താണ് പേപ്പർ ഇടപാട് തന്നെ നിഷ്കർഷിച്ചിരുന്നത്. പുതിയ ഭേദഗതിയോടെ ഇവയിൽ പലതും ഇനി ഡിജിറ്റലാക്കാം.

നിശ്ചിത തുക കൈമാറാമെന്ന് വാഗ്ദാനം ചെയ്യുന്ന ഡിമാൻഡ് പ്രോമിസറി നോട്ടുകൾ, പവർ ഓഫ് അറ്റോർണി, ബിൽ ഓഫ് എക്സ്ചേഞ്ച്, ഭൂമി ഇടപാടിനുള്ള ഉടമ്പടികൾ (ഈടിനുള്ള രേഖകൾ അടക്കം) തുടങ്ങിയവ ഡിജിറ്റലായി നൽകാമെന്നാണ് ഭേദഗതി. ഇതിനുള്ള വ്യവസ്ഥകൾ ഒന്നാം ഷെഡ്യൂളിൽ ഉൾപ്പെടുത്തി.

അതേസമയം, വിൽപത്രം അടക്കമുള്ളവ ഷെഡ്യൂൾ ഒന്നിൽ തുടരുമെന്നതിനാൽ ഇവയ്ക്ക് പേപ്പർ ഇടപാട് തന്നെ വേണ്ടി വരും.

എന്താണ് ഗുണം?

ഭൂമി ഇടപാടുകൾ ഏകദേശം പൂർണമായും ഓൺലൈനാക്കാൻ ഈ ഭേദഗതി സഹായിക്കും. സംസ്ഥാനങ്ങൾ സ്റ്റാംപ്, റജിസ്ട്രേഷൻ നിയമങ്ങൾ ഇതിനായി ഭേദഗതി ചെയ്യേണ്ടി വരും. റിയൽ എസ്റ്റേറ്റ് രംഗത്തും ലാൻഡ് റെക്കോർഡ് ഓഫിസുകളിലും ഇത് ചെലവുകുറയ്ക്കും.

ബാങ്കുകൾക്കും മറ്റും വായ്പ അനുവദിക്കുന്നതും പൂർണമായി ഓൺലൈനാക്കാം. വായ്പാ രേഖകൾ പേപ്പർ രൂപത്തിൽ സൂക്ഷിക്കേണ്ടി വരില്ല.

X
Top