
കൊച്ചി: കെടിഎം 160 ഡ്യൂക്ക് ടെസ്റ്റ് ഡ്രൈവിന് അവസരം. ടെസ്റ്റ് ഡ്രൈവിന് കെടിഎം വിദഗ്ധർ മാർഗനിർദേശങ്ങൾ നൽകുമെന്ന് കമ്പനി അറിയിച്ചു. 2025 നവംബർ 29-ന് പൂനെയിൽ ആരംഭിച്ച ടെസ്റ്റ് ഡ്രൈവ് രാജ്യത്തെ 40-ലധികം നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് കൊച്ചിയിൽ എത്തിയിരിക്കുന്നത്. ഗൈഡഡ് റൈഡിംഗ് ഡ്രില്ലുകളും ഇൻറർ ആക്റ്റീവ് പെർഫോമൻസ് മൊഡ്യൂളുകളും സംയോജിപ്പിച്ചാണ് ഓറഞ്ച് എക്സ്പി-160 രൂപകല്പന ചെയ്തിരിക്കുന്നതെന്ന് കെടിഎം അറിയിച്ചു.
കോണറിംഗ്, ബ്രേക്കിംഗ്, ത്രോട്ടിൽ കൺട്രോൾ, ബോഡി പൊസിഷനിംഗ് എന്നിവയിലെ സാങ്കേതിക വിദ്യകൾ ഈ മോഡലിനെ സവിശേഷമാക്കുന്നു. ഭാരം കുറഞ്ഞ 164.2 സിസി സിംഗിൾ-സിലിണ്ടർ ലിക്വിഡ്-കൂൾഡ് എഞ്ചിനോട് കൂടി വരുന്ന മോഡലിൽ 19 പിഎസ് ക്ലാസ്-ലീഡിംഗ് പവറും 15.5 എൻഎം ടോർക്കും ഉള്ളതായി കമ്പനി വ്യക്തമാക്കി. കെടിഎം സ്വന്തമാക്കുന്നതിനുള്ള അവസരമാണ് കരുത്തും ആധുനിക ഫീച്ചറുകളും ഒരുമിച്ചേരുന്ന ഓറഞ്ച് എക്സ്പി-160 നൽകുന്നതെന്ന് ബജാജ് ഓട്ടോ ലിമിറ്റഡ് പ്രോ-ബൈക്കിംഗ് പ്രസിഡന്റ് മണിക് നംഗിയ പറഞ്ഞു. ഈ മോഡൽ ബൈക്ക് പ്രേമികൾക്കും റൈഡർമാർക്കും ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് 40-ൽ അധികം നഗരങ്ങളിൽ ടെസ്റ്റ് ഡ്രൈവിനുള്ള അവസരമൊരുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.






