100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾമൂന്നു ലക്ഷം രൂപ വരെയുള്ള ചരക്ക് കയറ്റുമതിക്കുള്ള നിബന്ധനകളിൽ ഇളവ്കൊച്ചി വിമാനത്താവളം വഴിയുള്ള ചരക്കുനീക്കത്തില്‍ വന്‍ വര്‍ധനവരണ്ട മണ്‍സൂണ്‍: രാജ്യത്ത് ഭക്ഷ്യവില കുതിക്കുന്നു

500 ബസുകളില്‍ വീഡിയോ സ്‌ക്രീനുമായി KSRTC

മീപപാതകളിലെയും അടുത്ത ഡിപ്പോകളിലെയും ദീർഘദൂരബസുകളുടെ സമയപട്ടിക ഓർഡിനറി ബസുകള്‍ക്കുള്ളില്‍ പ്രദർശിപ്പിക്കാൻ കെ.എസ്.ആർ.ടി.സി. ഒരുങ്ങുന്നു.

തുടർ യാത്രയ്ക്ക് സഹായകരമായ വിവരങ്ങള്‍ ബസ്സിനുള്ളിലെ സ്ക്രീനില്‍ തെളിയും. അന്വേഷണ കൗണ്ടറില്‍ തിരയേണ്ടതില്ല.

ആദ്യഘട്ടത്തില്‍ 500 ബസുകളിലാണ് വീഡിയോ സ്ക്രീനുകള്‍ സ്ഥാപിക്കുക. ഘട്ടംഘട്ടമായി മറ്റു ബസുകളിലേക്കും വ്യാപിപ്പിക്കും. തലസ്ഥാനനഗരത്തില്‍ പരീക്ഷണത്തിലുള്ള ഓണ്‍ലൈൻ ടിക്കറ്റിങ് സംവിധാനമായ ‘ചലോ ആപ്’ സംസ്ഥാന വ്യാപകമാകുമ്പോള്‍ ബസുകളുടെ തത്സമയ യാത്രാവിവരങ്ങള്‍ ഈ സ്ക്രീനുകളിലേക്കെത്തും. അതുവരെ റെക്കോഡഡ് സന്ദേശങ്ങളാകും നല്‍കുക.

400 ഓർഡിനറി ബസുകളിലും 100 സൂപ്പർഫാസ്റ്റ് ബസുകളിലുമാകും ആദ്യം പദ്ധതി നടപ്പാക്കുക. ഇതിനായി സ്വകാര്യപങ്കാളിത്തം തേടി.

അടിസ്ഥാനസൗകര്യങ്ങളെല്ലാം കരാർ കമ്പനി ഒരുക്കണം. അറിയിപ്പുകള്‍ക്കിടയില്‍ നിശ്ചിതസമയം പരസ്യം പ്രദർശിപ്പിക്കാൻ അനുമതി നല്‍കും.

ഒരു ബസിന് മാസം 2000 രൂപ കെ.എസ്.ആർ.ടി.സി.ക്ക് പ്രതിഫലം നല്‍കണം. പരസ്യവരുമാനം കമ്പനിക്ക് ലഭിക്കും.

X
Top