നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 24 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി പോസിറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിറഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താതെ ഇന്ത്യയ്ക്ക് തീരുവ ഇളവില്ല: ട്രംപ്ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്

പുതിയ പ്രീമിയം ബസ് അവതരിപ്പിച്ച് കെഎസ്ആര്‍ടിസി സ്വിഫ്റ്റ്; സര്‍വീസ് വിജയകരമെങ്കില്‍ കൂടുതല്‍ ബസുകള്‍ വരും

തിരുവനന്തപുരം: ദീർഘദൂര യാത്രയ്ക്ക് പുതിയ പ്രീമിയം ബസ് അവതരിപ്പിച്ച്‌ കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ്. സ്വിഫ്റ്റിന്റെ തനത് ഫണ്ട് ഉപയോഗിച്ച്‌ വാങ്ങിയ പത്ത് ബസുകളാണ് നിരത്തിലേക്കിറങ്ങുന്നത്.

സുരക്ഷയ്ക്കും യാത്രാ സൗകര്യങ്ങള്‍ക്കും മുൻഗണന നല്‍കികൊണ്ടാണ് പുതിയ വാഹനം ഇറക്കിയിരിക്കുന്നത്. സൂപ്പർ ഫാസ്റ്റ് ബസുകളേക്കാള്‍ അല്‍പം കൂടുതലും മറ്റ് എ.സി. ബസുകളേക്കാള്‍ കുറവുമായിരിക്കും ഇതിലെ യാത്രാനിരക്ക്.

പഴയ സൂപ്പർ ഫാസ്റ്റുകള്‍, ലോ ഫ്ളോർ എസി ബസുകള്‍ എന്നിവയ്ക്കു പകരം ചെലവു കുറഞ്ഞ നാല് സിലിണ്ടർ എൻജിനുള്ള, മൈലേജ് കൂടിയതും വിലകുറഞ്ഞതുമായ സൂപ്പർ ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ ഓടിക്കാനാണ് കെഎസ്‌ആർടിസിയുടെ പദ്ധതി.

നിലവില്‍ ഉപയോഗിക്കുന്ന ഫാസ്റ്റ് പാസഞ്ചർ ബസുകളും പ്രീമിയം എസി ബസുകളും കാലപ്പഴക്കത്താല്‍ നിരത്തില്‍ നിന്ന് ഒഴിവാക്കേണ്ട സാഹചര്യമാണ്. ഇതാണ് പുതിയ ബസുകള്‍ വാങ്ങാനുള്ള തീരുമാനത്തിന് പിന്നില്‍. നിലവിലെ സർവീസുകള്‍ വിജയകരമായാല്‍ തുടർന്നും കൂടുതല്‍ ബസുകള്‍ വരും.

പ്രീമിയം സൂപ്പർഫാസ്റ്റ് തിരുവനന്തപുരത്ത് നിന്നുള്ള നിരക്ക്
(ലോ ഫ്ളോറിനെക്കാള്‍ കുറവ്; സൂപ്പർ ഫാസ്റ്റിനെക്കാള്‍ കൂടുതല്‍)
തൊടുപുഴ-350
കോട്ടയം-240
മൂവാറ്റുപുഴ-330
അങ്കമാലി-380
തൃശ്ശൂർ-450
പാലക്കാട്-550
ചടയമംഗലം-100
കൊട്ടാരക്കര-120
പത്തനാപുരം-150
പത്തനംതിട്ട-190
എരുമേലി-240
ഈരാറ്റുപേട്ട-290

X
Top