പശ്ചിമേഷ്യന്‍ സംഘർഷം ഇന്ത്യയുടെ വളര്‍ച്ചയെ ബാധിക്കുമെന്ന് റിപ്പോർട്ട്യുഎസ് – ഇറാൻ യുദ്ധം: കുതിച്ച് കയറി ഡ്രൈ ഫ്രൂട്സ് വിലകേരളത്തില്‍ നിന്ന് ഗള്‍ഫിലേക്കുള്ള ടണ്‍ കണക്കിന് പഴം, പച്ചക്കറികള്‍ കെട്ടിക്കിടക്കുന്നുപശ്ചിമേഷ്യ സംഘർഷം: കത്തിക്കയറി എണ്ണവില27 ഇന്ത്യൻ കപ്പലുകൾ നടുക്കടലിൽ; കേന്ദ്രസർക്കാരിനോട് സഹായം അഭ്യർത്ഥിച്ച് കപ്പലുടമകൾ

ക്രിസാക്‌ ഐപിഒ നാളെ മുതല്‍

ബി2ബി എഡുക്കേഷന്‍ പ്ലാറ്റ്‌ഫോം ആയ ക്രിസാക്‌ ലിമിറ്റഡിന്റെ ഇനീഷ്യല്‍ പബ്ലിക്‌ ഓഫര്‍ (ഐപിഒ) ജൂലായ്‌ രണ്ട്‌ ബുധനാഴ്‌ച തുടങ്ങും. ജൂലായ്‌ നാല്‌ വരെയാണ്‌ ഈ ഐപിഒ സബ്‌സ്‌ക്രൈബ്‌ ചെയ്യാവുന്നത്‌. 233-245 രൂപയാണ്‌ ഇഷ്യു വില. 61 ഓഹരികള്‍ ഉള്‍പ്പെട്ടതാണ്‌ ഒരു ലോട്ട്‌.

ജൂലായ്‌ 9ന്‌ ഓഹരികള്‍ എന്‍എസ്‌ഇയിലും ബിഎസ്‌ഇയിലും ലിസ്റ്റ്‌ ചെയ്യും. ക്രിസാക്‌ ലിമിറ്റഡ്‌ 723 കോടി രൂപയാണ്‌ ഐപിഒ വഴി സമാഹരിക്കുന്നത്‌.

ഓഫര്‍ ഫോര്‍ സെയില്‍ (ഒഎഫ്‌എസ്‌) വഴി പൂര്‍ണമായും പുതിയ ഓഹരികളുടെ വില്‍പ്പനയാണ്‌ നടത്തുന്നത്‌. പ്രൊമോട്ടര്‍മാരും നിലവിലുള്ള ഓഹരിയുടമകളുമാണ്‌ ഒഎഫ്‌എസ്‌ വഴി ഓഹരി വില്‍പ്പന നടത്തുന്നത്‌.

ഐപിഒയുടെ 50 ശതമാനം നിക്ഷേപക സ്ഥാപനങ്ങള്‍ക്കും 15 ശതമാനം ഉയര്‍ന്ന ആസ്‌തിയുള്ള വ്യക്തികള്‍ക്കും 35 ശതമാനം ചില്ലറ നിക്ഷേപകര്‍ക്കും മാറ്റിവെച്ചിരിക്കുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ക്രിസാക്കിന്റെ ലാഭം 28.62 ശതമാനം വളര്‍ച്ചയോടെ 152.93 കോടി രൂപയായി ഉയര്‍ന്നു.

18.90 കോടി രൂപയായിരുന്നു 2023-24ലെ ലാഭം.

വരുമാനത്തില്‍ 33.81 ശതമാനം വളര്‍ച്ചയുണ്ടായി. 634.87 കോടി രൂപയില്‍ നിന്നും 849.49 കോടി രൂപയായാണ്‌ വരുമാനം വളര്‍ന്നത്‌.

X
Top