വിമാന നിരക്ക് 20% വരെ ഉയര്‍ന്നേക്കുമെന്ന് സൂചന; പ്രവാസികള്‍ക്കും വിദേശ യാത്രക്കാര്‍ക്കും ഇരുട്ടടികോർപ്പറേറ്റ് നികുതിയിൽ വൻ കുതിച്ചുചാട്ടം; നേരിട്ടുള്ള അറ്റ നികുതി പിരിവ് 12.1 ലക്ഷം കോടി രൂപയായിഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തിൽ കുറവ്100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾ

ലോകത്ത് ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട മൂന്നാമത്തെ ബാങ്കിംഗ് ആപ്പായി കൊട്ടക്ക്811, എസ്ബിഐ യോനോയെ മറികടന്നു

മുംബൈ: ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ബാങ്കിംഗ് ആപ്പുകളുടെ എണ്ണത്തില്‍ ആഗോള തലത്തില്‍ മൂന്നാം സ്ഥാനത്തേയ്ക്കുയര്‍ന്നിരിക്കയാണ് കൊട്ടക്ക്811. ഇക്കാര്യത്തില്‍ എസ്ബിഐ യോനോയെ മറികടക്കാനും ആപ്പിനായി. 1.36 ദശലക്ഷത്തിലധികം തവണ ഡൗണ്‍ലോഡ് ചെയ്യപ്പെട്ടതോടെയാണിത്.

കഴിഞ്ഞവര്‍ഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് 174 ശതമാനം വര്‍ദ്ധനവ്. ബ്രസീലിലെ നൂബാങ്ക്, ഇന്ത്യയിലെ തന്നെ ഫോണ്‍പേ എന്നിവയാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍. എസ്ബിഐ യോനോ ഏകദേശം 28 ദശലക്ഷം ഡൗണ്‍ലോഡുകളുമായി അഞ്ചാംസ്ഥാനത്തെത്തി,

പുതിയ ഉപയോക്താക്കളെ ലക്ഷ്യംവച്ചുള്ള കാമ്പെയ്‌നുകള്‍, അക്കൗണ്ട് തുറക്കലിന്റെ ലളിതവത്ക്കരണം, തല്‍ക്ഷണ വെര്‍ച്വല്‍ ഡെബിറ്റ് കാര്‍ഡുകള്‍, എഐ അധിഷ്ഠിത സേവിംഗ്‌സ് ടൂളുകള്‍ എന്നിവയാണ് കൊട്ടക്811 നെ സ്വീകാര്യമാക്കിയത്.

ഫിന്‍ടെക്ക് ഇന്‍ഫ്‌ലുവന്‍സര്‍മാരുമായും ഡിജിറ്റല്‍ കണ്ടന്റ് സ്രഷ്ടാക്കളുമായുള്ള സഹകരണം പ്രമോഷനെ സഹായിച്ചു. 

X
Top