
കൊച്ചി: കൊട്ടക് മഹീന്ദ്ര ബാങ്ക് രണ്ടാം പാദം ഫലങ്ങള്‍ പ്രഖ്യാപിച്ചു. ബാങ്കിന്റെ ഏകീകൃത ലാഭം 4,468 കോടി രൂപ ആയപ്പോള്‍, തനിച്ചുള്ള ലാഭം 3,253 കോടി രൂപ ആയി.
2025 സെപ്റ്റംബര്‍ 30നുള്ള അവസ്ഥയില്‍, ബാങ്കിന്റെ ഏകീകൃത ഉപഭോക്തൃ ആസ്തികള്‍ 5,76,339 കോടിയായി, കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 13% വര്‍ധനയോടെയാണ് ഇത്. അസറ്റ് മാനേജ്‌മെന്റിന്റെ മൊത്തം മൂല്യം 7,60,598 കോടിയായി വര്‍ഷാന്തര വളര്‍ച്ച 12 ശതമാനം.
ബാങ്കിന്റെ ബുക്ക് വാല്യു ഓഹരിക്ക് 844 രൂപ ആയി, കഴിഞ്ഞ വര്‍ഷത്തെ 740 രൂപയില്‍ നിന്ന് 14% ഉയര്‍ച്ചയോടെ. സാമ്പത്തിക വര്‍ഷം 26ലെ രണ്ടാം പാദ വാര്‍ഷിക ആര്‍ഒഎ 1.97 ശതമാനവും ആര്‍ഒഇ 10.65 ശതതമാനവുമാണ്.
ബാങ്കിന്റെ മൂലധന പര്യാപ്തതാ അനുപാതം 22.8 ശതമാനം ആയപ്പോഴും സിഇടി1 അനുപാതം 21.8 ശതമാനം ആയി. ശരാശരി ലിക്വിഡിറ്റി കവറേജ് റേഷിയോ 132 ശതമാനം ആയി രേഖപ്പെടുത്തി.
സ്റ്റാന്‍ഡലോണ്‍ ഫലങ്ങള്‍:
ബാങ്കിന്റെ മൊത്തം കടപ്പത്രങ്ങള്‍ 4,62,688 കോടി രൂപയായി, വര്‍ഷാന്തര വളര്‍ച്ച 16ശതമാനം. ശരാശരി മൊത്തം നിക്ഷേപങ്ങള്‍ 5,10,538 കോടി രൂപ ആയി. 14 ശതമാനം വര്‍ധന. സിഎഎസ്എ അനുപാതം 42.3 ശതമാനം ആയി.
നെറ്റ് ഇന്ററസ്റ്റ് ഇന്‍കം 7,311 കോടി രൂപ ആയി, 4ശതമാനം വര്‍ധനയോടെ. ഓപ്പറേറ്റിംഗ് ലാഭം 5,268 കോടി രൂപ (3ശതമാനം വര്‍ധന).
ബാങ്കിന്റെ മൊത്തം മൊത്ത നിഷ്‌ക്രിയ ആസ്തി അനുപാദം 1.39 ശതമാനം ആയി കുറഞ്ഞപ്പോള്‍, അറ്റ നിഷ്‌ക്രിയ ആസ്തി അനുപാദം 0.32 ശതമാനം ആയി. പ്രൊവിഷന്‍ കവറേജ് അനുപാദം 77 ശതമാനം ആയി.





