
കൊല്ലം: ദേശീയ ക്ഷീര ദിനാഘോഷങ്ങളുടെ ഭാഗമായി ഈ മാസം 24, 25 തീയതികളില്‍ കൊല്ലം മില്‍മ ഡെയറി സന്ദര്‍ശിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരം. രാവിലെ 10 മുതല്‍ വൈകുന്നേരം 5 വരെയാണ് സന്ദര്‍ശന സമയം. പൊതുജനങ്ങള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, സ്കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് മില്‍മയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നേരിട്ട് കാണാനുള്ള അവസരം ലഭിക്കും. മില്‍മ തിരുവനന്തപുരം മേഖലാ യൂണിയന്‍റെ നേതൃത്വത്തിലാണ് പരിപാടി നടത്തുന്നത്. പ്രത്യേക സ്റ്റാളില്‍ സജ്ജീകരിച്ചിരിക്കുന്ന മില്‍മ ഉത്പന്നങ്ങള്‍ കിഴിവിൽ വാങ്ങാന്‍ സന്ദര്‍ശകര്‍ക്ക് ഈ ദിവസങ്ങളില്‍ അവസരമുണ്ട്. ദേശീയ ക്ഷീരദിനാഘോഷത്തിന്‍റെ ഭാഗമായി കൊല്ലം ജില്ലയിലെ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരം നടത്തി. വിവരങ്ങള്‍ക്ക്: 0474 2794556.






