രൂപയുടെ മൂല്യം മൂന്നക്കത്തിലേക്ക് ഇടിഞ്ഞേക്കുമെന്ന ആശങ്കകളെ തള്ളിക്കളഞ്ഞ് ഷാമിക രവിപാചക എണ്ണയുടെ വിൽപ്പനയിൽ വമ്പൻ മാറ്റം നടപ്പിലാക്കി കേന്ദ്രസർക്കാർസാമ്പത്തിക രംഗത്ത് കൂടുതൽ‍ ഇടപെടലുകൾക്ക് കേന്ദ്രസർക്കാർവില കൂടിയിട്ടും ഇന്ധന വില്പനയിൽ വർധന; എൽപിജി വിതരണത്തിലും വർധനഗാർഹിക എൽപിജി സിലിണ്ടറിന് 29 രൂപ വർധിപ്പിച്ചു; പാചകവാതകത്തിന് ഏറ്റവും വിലക്കുറവ് ഇന്ത്യയിലെന്ന് കേന്ദ്രസർക്കാർ‍

ഭാരത് എൻക്യാപ് ഇടിപരീക്ഷയിൽ ഫൈവ്-സ്റ്റാർ റേറ്റിംഗോടെ കിയ സെൽറ്റോസ്

ഭാരത് എൻക്യാപ് ക്രാഷ് ടെസ്റ്റിൽ ഫൈവ്-സ്റ്റാർ റേറ്റിംഗോടെ സെൽറ്റോസിലെ സുരക്ഷയ്ക്ക് അടിവരയിട്ട് കിയ. ഭാരത് എൻക്യാപ് പരിശോധനയിൽ ഇതുവരെ പരീക്ഷിച്ച ഐസ് എൻജിൻ വാഹനങ്ങളിൽ ഏറ്റവും ഉയർന്ന 76.70 എന്ന ആകെ സ്കോറും, മുതിർന്നവരുടെ സുരക്ഷയിൽ 32-ൽ 31.70 എന്ന ഏറ്റവും ഉയർന്ന പോയിന്റും കിയ സെൽറ്റോസ് നേടി. കുട്ടികളുടെ സുരക്ഷയിൽ 49-ൽ 45 പോയിന്റും നേടി. 5-സ്റ്റാർ ഭാരത് എൻക്യാപ് റേറ്റിംഗ് നേടുന്ന രണ്ടാമത്തെ കിയ മോഡലായി ഓൾ-ന്യൂ സെൽറ്റോസ് മാറി.

ഓൾ-ന്യൂ കിയ സെൽറ്റോസ് ഇന്ത്യൻ റോഡ് സാഹചര്യങ്ങൾ പരിഗണിച്ച് സമഗ്രമായ സുരക്ഷാ സംവിധാനങ്ങൾ ഉൾക്കൊള്ളിച്ച് നിർമിച്ചതാണ്. ആക്റ്റീവ്, പാസീവ്, പ്രിവന്റീവ് സാങ്കേതികവിദ്യകൾ ഒരുമിച്ച് ചേർന്ന, കുടുംബങ്ങൾക്ക് അനുയോജ്യമായ സമ്പൂർണ്ണ എസ്‌യുവിയാണ് സെൽറ്റോസ്. 6 എയർബാഗുകൾ, ഇ.എസ്.സി, എച്ച്.എ.സി എന്നിവ ഉൾപ്പെടുന്ന 24 സ്റ്റാൻഡേർഡ് സുരക്ഷാ ഫീച്ചറുകൾ ഇതിലുണ്ട്.

കൂടാതെ, ഫോർവേഡ് കൊളിഷൻ അവോയിഡൻസ് അസിസ്റ്റ്, സ്റ്റോപ്പ് & ഗോ സഹിതമുള്ള സ്മാർട്ട് ക്രൂസ് കൺട്രോൾ എന്നിവ ഉൾപ്പെടുന്ന 21 ഓട്ടോണമസ് സുരക്ഷാ ഫീച്ചറുകളുള്ള എഡാസ് ലെവൽ 2 സംവിധാനവും ലഭ്യമാണ്. ബ്ലൈൻഡ് വ്യൂ മോണിറ്റർ, 360° സർറൗണ്ട് ക്യാമറ, സൈഡ് പാർക്കിംഗ് സെൻസറുകൾ എന്നിവ ഡ്രൈവർ അവബോധവും വാഹന സ്ഥിരതയും യാത്രക്കാരുടെ സുരക്ഷയും കൂടുതൽ മെച്ചപ്പെടുത്തുന്നു.

ഒട്ടേറെ വാഹനങ്ങൾ അരങ്ങ് വാഴുന്ന എസ്‌യുവി വിഭാഗത്തിൽ ആരംഭം മുതൽ തന്നെ കിയ സെൽറ്റോസ് സവിശേഷമായ സ്ഥാനം ഉറപ്പിച്ചിരുന്നു. തുടർച്ചയായ നവീകരണവും ആധുനിക സാങ്കേതികവിദ്യകളുടെ ഉൾച്ചേർക്കലും കിയയുടെ ഇന്ത്യയിലെ സാന്നിധ്യം ശക്തമാക്കുന്നതിൽ നിർണായക പങ്കുവഹിച്ചു.

വിപണിയിൽ പുറത്തിറങ്ങിയതുമുതൽ മാസത്തിൽ 10,000-ത്തിലധികം യൂണിറ്റുകൾ സ്ഥിരമായി വിറ്റഴിക്കപ്പെടുന്നുണ്ട് കിയ സെൽറ്റോസ്.

X
Top