ഇന്ത്യ 7.2% വരെ വളരുമെന്ന് കേന്ദ്ര സാമ്പത്തിക സർവേകേരള ബജറ്റ് 2026: സർക്കാരിന്റെ വരവ് – ചെലവ് പ്രതീക്ഷകൾ ഇങ്ങനെകേരളാ ബജറ്റ്: പിന്നാക്കക്ഷേമത്തിന് 200 കോടി; ന്യൂനപക്ഷ വിദ്യാർഥികൾക്ക് വിദേശത്ത് പഠിക്കാൻ സ്‌കോളർഷിപ്പ്തിരഞ്ഞെടുപ്പിന്‍റെ പടിവാതിൽക്കൽ രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്; സ്ത്രീ-വയോജന ക്ഷേമം, ഡിഎ കുടിശ്ശിക തുടങ്ങി വികസന വരെ നീളുന്ന പ്രഖ്യാപനങ്ങൾഏപ്രിൽ മുതൽ അഷ്വേർഡ് പെൻഷനിലേക്ക് മാറുമെന്ന് ബജറ്റ് പ്രഖ്യാപനം

കേരളത്തിന്റെ ജിഎസ്ഡിപിയില്‍ വര്‍ധന; 2022-23 സാമ്പത്തികവര്‍ഷത്തില്‍ സംസ്ഥാന ജിഎസ്ഡിപി 5,96,236.86 കോടി

തിരുവനന്തപുരം: കേരളത്തിന്റെ ജിഎസ്ഡിപി കഴിഞ്ഞ വർഷത്തെക്കാൾ ഉയർന്നു. 6.52 ശതമാനം വളര്‍ച്ചയായിരുന്നു കഴിഞ്ഞ വർഷത്തെ വർധന. ഇത്തവണ അത് 6.52 ശതമാനമാണ്. 2022-23 സാമ്പത്തികവര്‍ഷത്തില്‍ കേരളത്തിന്റെ വളര്‍ച്ചാനിരക്ക് 4.24 ശതമാനമാണ്.

ജനുവരിയില്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡ് തയ്യാറാക്കിയ കേരളത്തിന്റെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ടില്‍ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 6.6 ശതമാനം വളര്‍ച്ചയാണ് അനുമാനിച്ചിരുന്നത്. തൊട്ടുമുന്‍പത്തെ വര്‍ഷം ഇത് 12.97 ശതമാനമായിരുന്നു എന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

പുതിയ കണക്കുകൾ പ്രകാരം 2022-23 സാമ്പത്തികവര്‍ഷത്തില്‍ 5,96,236.86 കോടിയാണ് സംസ്ഥാന ജിഎസ്ഡിപി. മാര്‍ച്ച് 31ന് അവസാനിച്ച 2023-24 സാമ്പത്തികവര്‍ഷത്തില്‍ ഇത് 6,35,136.53 കോടിയായി ഉയര്‍ന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

കൃഷി, വിളകള്‍, കന്നുകാലികള്‍, വനം തുടങ്ങിയവ ഉള്‍പ്പെടുന്ന പ്രാഥമിക മേഖലയുടെ വിഹിതം 7.82 ശതമാനമായി കുറഞ്ഞെങ്കിലും (മുമ്പ് 11 ശതമാനം), ഉല്‍പ്പാദനം, നിര്‍മ്മാണം, വൈദ്യുതി എന്നിവയുള്‍പ്പെടെ ദ്വിതീയ മേഖലയുടെ വിഹിതം 24.01 ശതമാനമായി വര്‍ധിച്ചു.

ഉല്‍പ്പാദനത്തിന്റെ മാത്രം വിഹിതം 10.25 ശതമാനമാണ്. സാമ്പത്തിക സേവനങ്ങള്‍, റിയല്‍ എസ്റ്റേറ്റ്, വാര്‍ത്താവിനിമയം, റോഡ്, വ്യോമ, ജലഗതാഗതം എന്നിവ ഉള്‍പ്പെടുന്ന തൃതീയ മേഖല 57.21 ശതമാനമാണ്.

X
Top