8 അത്യാധുനിക യുദ്ധക്കപ്പൽ നിർമിക്കാൻ ഇന്ത്യഊർജ പ്രതിസന്ധി: എൽപിജി വിതരണത്തിൽ ആശങ്ക വേണ്ടെന്ന് ആവർത്തിച്ച് കേന്ദ്രംഅലുമിനിയം ഉത്പാദനം നിലയ്ക്കുന്നുഎണ്ണവിതരണം സാധാരണ നിലയിലാകാൻ ആറുമാസമോ അതിലധികമോ എടുത്തേക്കാമെന്ന് മുന്നറിയിപ്പ്ഹോർമുസ് കടലിടുക്ക് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ; വഹിക്കുന്നത് 92,000 ടൺ എൽപിജി

രാജ്യത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ സംസ്ഥാനമാകാന്‍ കേരളം

തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യസമ്പൂർണ ഡിജിറ്റൽ സാക്ഷരതാ സംസ്ഥാനമാകാൻ കേരളം ഒരുങ്ങുന്നു. അടുത്ത ജനുവരി ഒന്നിന് ‘ഡിജി-കേരള’ത്തിന്റെ പ്രഖ്യാപനം നടക്കും.

14 മുതൽ 70 വയസ്സുവരെയുള്ള മുഴുവൻപേർക്കും വിവരസാങ്കേതികവിദ്യയിലൂടെ സർക്കാർ സേവനങ്ങൾ എളുപ്പത്തിൽ നൽകുക, സൈബർ തട്ടിപ്പുകളിൽ ഇരയാകുന്നത് തടയുക എന്നിവയാണ് മുഖ്യലക്ഷ്യം. തദ്ദേശവകുപ്പിന്റെ മേൽനോട്ടത്തിലാണിത്.

രാജ്യത്ത് ആദ്യം സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടിയ തിരുവനന്തപുരം പുല്ലമ്പാറ ഗ്രാമപ്പഞ്ചായത്താണ് ‘ഡിജി-കേരള’ത്തിന്റെ മാതൃക. ഡിജിറ്റൽ ഉപയോഗത്തിലും സൈബർ സുരക്ഷയിലുമാണ് പഠനം ഊന്നൽനൽകുക. ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലെ വ്യാജവാർത്ത തിരിച്ചറിയാൻ ഇവരെ പ്രാപ്തരാക്കും. പുല്ലമ്പാറയിൽ 14-65 ആയിരുന്നു പ്രായപരിധി.

മൊബൈൽ ഫോണുകളുടെ സുരക്ഷിത ഉപയോഗം, സന്ദേശം കൈമാറൽ, വാട്സാപ്പ് ഉപയോഗം, ഗൂഗിൾ സെർച്ച്, വീഡിയോ കോൾ, ഓഡിയോ കോൾ, ഫോട്ടോയും വീഡിയോയും ഡൗൺലോഡ് ചെയ്യുക, യൂട്യൂബ്, സർക്കാർ സേവനങ്ങൾ ഏതൊക്കെ, മറ്റ് ഓൺലൈൻ സേവനങ്ങൾ തുടങ്ങിയവയാണ് പഠനപദ്ധതിയിലുള്ളത്. തൊഴിലുറപ്പ് ജോലിയിലെ ഇടവേളകളിലും പരിശീലനമുണ്ടാകും.

മൂന്നുഘട്ടങ്ങൾ

ആദ്യഘട്ടമായി ഏപ്രിൽ ഒന്നുമുതൽ ഓരോ വീട്ടിലും കണക്കെടുപ്പ് നടക്കും. വാർഡുകളിലെ ആകെ കുടുംബങ്ങളെ ക്ലസ്റ്ററുകളാക്കി ഓരോന്നും മൂന്നുവൊളന്റിയറുടെ ചുമതലയിലാക്കും. രണ്ടാംഘട്ടത്തിൽ, വീട്ടിലുള്ളവരുടെയോ വൊളന്റിയറുടെയോ ഫോൺ ഉപയോഗിച്ചാകും പഠനം.

വീടുകളിലുള്ള ചെറുപ്പക്കാരും വിവരശേഖരണം നടത്തിയവരുമാണ് പരിശീലകർ. വിജയിക്കാൻ 40 ശതമാനം മാർക്ക് മതി. അന്തിമഘട്ടത്തിൽ താത്പര്യമുള്ളവർക്ക് ഗൂഗിൾപേ പോലുള്ള മേഖലകളിൽ പരിശീലനം. എന്നാൽ, സമ്പൂർണസാക്ഷരതയ്ക്ക് മൂന്നാംഘട്ടം നിർബന്ധമല്ല.

നടപ്പാക്കാൻ ഇവർ

കില, ഇൻഫർമേഷൻ കേരളമിഷൻ എന്നീ സ്ഥാപനങ്ങളും കുടുംബശ്രീ, തൊഴിലുറപ്പ് പ്രവർത്തകരും കൈകോർക്കും. ഐ.ടി., സാമൂഹികനീതി, വനിത-ശിശു ക്ഷേമവകുപ്പുകളുടെ സഹകരണവും ഉണ്ടാകും. സർവേക്ക് എൻ.എസ്.എസ്., എസ്.പി.സി., എൻ.സി.സി., ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ്, തദ്ദേശസ്ഥാപനങ്ങളിലെ സന്നദ്ധസേനാംഗങ്ങൾ എന്നിവർ.

X
Top