വിമാന ഇന്ധനവിലയിൽ 5.46 ശതമാനം വർധന; ആകാശയാത്രയ്ക്ക് ചെലവ് കൂടുംനാളികേര ഉൽപന്ന കയറ്റുമതിയിൽ ഇന്ത്യയ്ക്ക് കുതിച്ചുചാട്ടം; കരുത്തായി യുഎഇയും ഒമാനും ഓസ്ട്രേലിയയുംചരിത്ര റെക്കോർഡ് ഭേദിച്ച് യുപിഐ ഇടപാടുകൾ; ഓഗസ്റ്റിൽ നടന്നത് 29.82 ലക്ഷം കോടിയുടെ ഇടപാടുകൾ, പ്രതിദിനം 79 കോടിയിലധികം പണമിടപാടുകൾനിര്‍മാണ മേഖലയില്‍ അഞ്ച് വര്‍ഷത്തെ താഴ്ന്ന വളര്‍ച്ചതുടർച്ചയായ രണ്ടാം മാസവും വിമാന ഇന്ധനത്തിൻ്റെ വില വർധിപ്പിച്ചു

കേരള സ്റ്റാര്‍ട്ടപ്പായ ആലിബൈ ഗ്ലോബലും ഐഐടി ബോംബെയും ടെക്നോളജി കരാര്‍ ഒപ്പുവെച്ചു

തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ്പ് മിഷന് കീഴിലുള്ള ആലിബൈ ഗ്ലോബലുമായി സ്ഫെറിക്കല്‍ റോബോട്ട് ടെക്നോളജി ട്രാന്‍സ്ഫര്‍ കരാറില്‍ ഒപ്പിട്ട് ഐഐടി ബോംബെ. ഡിഫെന്‍സ്, പാരാമിലിറ്ററി, സ്പെഷ്യല്‍ ഫോഴ്സ്, പോലീസ് തുടങ്ങിയ സുരക്ഷാ ഏജന്‍സികള്‍ക്ക് ഉപയോഗപ്രദമായ അത്യാധുനിക സ്ഫെറിക്കല്‍ റോബോട്ട് സാങ്കേതികവിദ്യയാണ് ഇതിലൂടെ പങ്കിടുന്നത്.

സുരക്ഷാ ഏജന്‍സികള്‍ക്ക് ആവശ്യമായ സ്ഫെറിക്കല്‍ റോബോട്ട് ടെക്നോളജി വികസിപ്പിക്കുന്നതിനും റോബോട്ട് നിര്‍മ്മിക്കുന്നതിനുമുള്ള ഐഐടി ബോംബെയുടെ സാങ്കേതിക സേവനം ഈ കരാറിലൂടെ ആലിബൈക്ക് ലഭിക്കും.

തീവ്രവാദ ആക്രമണങ്ങള്‍ ഉള്‍പ്പടെയുള്ള അപകടകരമായ സാഹചര്യങ്ങളില്‍ ചെറിയ പന്തിന്‍റെ വലിപ്പമുള്ള ടാക്ടിക്കല്‍ റോബോട്ടിനെ കെട്ടിടങ്ങള്‍ക്ക് ഉള്ളിലേക്ക് എറിഞ്ഞാല്‍ അവിടെ നിന്നുള്ള ലൈവ് ഓഡിയോ, വീഡിയോ സ്ട്രീമിങ് വിവരങ്ങള്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് ലഭിക്കും.

ഇത്തരം വിവരങ്ങള്‍ ലഭ്യമാക്കുന്ന ‘സ്ഫെറിക്കല്‍ റോബോട്ട് ഫോര്‍ റൂം ഇന്‍റര്‍വെന്‍ഷന്‍’ ആണ് ഐഐടി ബോംബെയും ആലിബൈയും ചേര്‍ന്ന് നിര്‍മ്മിക്കുക.

മുംബൈ ഐഐടിയില്‍ നടന്ന ചടങ്ങില്‍ ഐഐടി ബോംബെ ഡീന്‍ പ്രൊഫ. സച്ചിന്‍ പട്‌വര്‍ദ്ധനും ആലിബൈ ഓപ്പറേഷന്‍സ് ഡയറക്ടര്‍ ഡോ.എസ്.പി. സുനിലും കരാറുകള്‍ കൈമാറി.

ആഭ്യന്തര സുരക്ഷാ മേഖലയില്‍ സുരക്ഷാ സേനകള്‍ക്ക് ഉപയോഗപ്രദമാകുന്ന വിധത്തില്‍ തദ്ദേശീയ സാങ്കേതികവിദ്യ വികസിപ്പിയ്ക്കാനാണ് നാഷണല്‍ സെന്‍റര്‍ ഫോര്‍ എക്സലന്‍സ് ഇന്‍ ടെക്നോളജി ഫോര്‍ ഇന്‍റേണല്‍ സെക്യൂരിറ്റിയും (എന്‍സിഇടിഐഎസ്), ഐഐടി ബോംബെയും ലക്ഷ്യമിടുന്നത്.

കേന്ദ്ര ഐടി വകുപ്പിന്‍റെ സാമ്പത്തിക പിന്തുണയോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

അത്തരത്തില്‍ വികസിപ്പിച്ച സാങ്കേതികവിദ്യയാണ് മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ കീഴില്‍ നിര്‍മിക്കുവാനായി ആലിബൈ തയ്യാറെടുക്കുന്നത്.

X
Top