ഈ സീസണില്‍ പഞ്ചസാര കയറ്റുമതി അനുവദിക്കില്ലെന്ന് കേന്ദ്രംപ്രതിമാസം 120 കോടി രൂപയുടെ ഇടപാടുകൾ; ഡിജിറ്റൽ പേമെന്റിൽ ഇന്ത്യയുടെ കുതിപ്പെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർവിദേശ നാണയ ശേഖരം പുതിയ ഉയരത്തിൽവ്യാവസായിക ഉത്പാദനം മെച്ചപ്പെട്ടുമൊബൈൽ റീചാർജിങ് നിരക്ക് വർധിച്ചേക്കും

ടെക്ബൈ ഹാർട്ടിന് അന്താരാഷ്‌ട്ര അംഗീകാരം

കൊച്ചി: കേരളത്തിൽനിന്നുള്ള സ്റ്റാർട്ടപ്പിന് സൈബർ സുരക്ഷാ മേഖലയിലെ അന്താരാഷ്‌ട്ര അംഗീകാരം.

കൊച്ചിയിൽ പ്രവർത്തിക്കുന്ന ടെക്ബൈ ഹാർട്ടാണു ഇന്ത്യയിൽ സൈബർ സുരക്ഷാ മേഖലയിൽ പ്രവർത്തിക്കുന്ന ഏറ്റവും മികച്ച സ്റ്റാർട്ടപ്പിനുള്ള ഈ വർഷത്തെ ഗ്ലോബൽ ഇൻസ്പിരേഷൻ അവാർഡിന് അർഹമായത്.

ലോകപ്രശസ്ത സന്നദ്ധസംഘടനകളായ വേൾഡ് ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷനും ട്രൈഡന്‍റ് കമ്യൂണിക്കേഷനും ചേർന്നു നൽകുന്ന പുരസ്കാരം ഈ മേഖലയിലെ പ്രധാന ബഹുമതികളിലൊന്നാണ്. ഈ അംഗീകാരം ലഭിക്കുന്ന കേരളത്തിൽനിന്നുള്ള ആദ്യസ്ഥാപനം കൂടിയാണു ടെക് ബൈ ഹാർട്ട്.

സൈബർ സെക്യൂരിറ്റി, സൈബർ ഫോറൻസിക്, എത്തിക്കൽ ഹാക്കിംഗ്, വെബ്സൈറ്റ് പ്രൊട്ടക്‌ഷൻ, ഡിജിറ്റൽ മാർക്കറ്റിംഗ് തുടങ്ങിയവയിൽ വിദ്യാർഥികൾക്കും പ്രഫഷണലുകൾക്കും ആവശ്യമായ ബോധവത്കരണവും പരിശീലനവും നൽകിയായിരുന്നു ഇവർ ശ്രദ്ധ നേടിയത്.

നിലവിൽ സ്ഥാപനത്തിന്‍റെ ചെയർമാനായ ശ്രീനാഥ് ഗോപിനാഥും സിഇഒ സജാദ് ചെമ്മുക്കനും ചേർന്നു 2018ലാണ് സ്റ്റാർട്ടപ്പായി ഈ സംരംഭം ആരംഭിച്ചത്.

കൊച്ചിക്കു പുറമേ സംസ്ഥാനത്തിനകത്തും പുറത്തുമായുള്ള അഞ്ച് ഓഫീസുകളിലും ദുബായിലെ ഓഫീസിലുമായി 50ലധികം പേരാണു ജോലി ചെയ്യുന്നത്.

X
Top