രാജ്യത്ത് ഈ സാമ്പത്തിക വർഷം പ്രവർത്തനം ആരംഭിക്കുന്നത് 60-ഓളം പുതിയ ഖനികൾ; ലിഥിയം, നിക്കൽ സംസ്‌കരണ യൂണിറ്റുകളും ഉടൻക്രെഡിറ്റ് ഡെറിവേറ്റീവ് വിപണി വിപുലീകരിക്കാനുള്ള അന്തിമ മാർഗ്ഗനിർദ്ദേശങ്ങളുമായി ആർബിഐ‘ഇൻഡക്സ് ഓഫ് സർവീസ് പ്രൊഡക്ഷൻ’: ജൂലൈ മുതൽ രാജ്യം പുതിയ പ്രതിമാസ സൂചിക പുറത്തിറക്കുംഊർജ്ജ പ്രതിസന്ധിയും ദുർബലമായ മൺസൂണും: ജിഡിപി വളർച്ച 6.6 ശതമാനമായി കുറഞ്ഞേക്കുമെന്ന് എസ്&പിബാങ്കിംഗ് മേഖലയിലെ പണലഭ്യതക്കുറവ് പരിഹരിക്കാൻ ആർബിഐ ഒഴുക്കിയത് 1.41 ലക്ഷം കോടി രൂപ

ഡിലോയിറ്റ് ഇന്ത്യ ഫാസ്റ്റ് 50 പട്ടികയിൽ കേരള ഐടി കമ്പനി

തിരുവനന്തപുരം: ദ്രുതഗതിയിൽ വളരുന്ന സാങ്കേതിക സംരംഭങ്ങളുടെ റാങ്കിംഗ് നടത്തുന്ന ഡിലോയിറ്റ് ഇന്ത്യ ഫാസ്റ്റ് 50, പട്ടികയിൽ ഇരുപതാം സ്ഥാനത്തായി ടെക്നോപാർക്കിൽ പ്രവർത്തിക്കുന്ന റിഫ്ളക്‌ഷൻസ് ഇൻഫോ സിസ്റ്റംസ് ഇടംപിടിച്ചു.

ഏഷ്യ- പസഫിക് ടെക്നോളജി ഫാസ്റ്റ് 500 പട്ടികയിലും റിഫ്ളക്‌ഷൻസ് ഇടംപിടിച്ചിട്ടുണ്ട്.

ഇന്ത്യ, ലാറ്റിൻ അമേരിക്ക എന്നിവടങ്ങളിലാണ് റിഫ്ളക്‌ഷൻസിന്‍റെ ഡെലിവറി ഓപ്പറേഷൻസ് പ്രധാനമായും നടക്കുന്നത്. തിരുവനന്തപുരത്താണ് ഏറ്റവും വലിയ ഡെലിവറി സെന്‍റർ ഉള്ളത്. മൂന്നു വർഷത്തെ ശരാശരി വരുമാനവർധനവ് കണക്കാക്കിയാണ് ഡിലോയിറ്റ് റാങ്ക് പട്ടിക തയാറാക്കുന്നത്.

ബാങ്കിംഗ്, ഫിൻടെക്, ആരോഗ്യം, ലോജിസ്റ്റിക്സ്, ഗതാഗതം, വാഹനം, മീഡിയ, എൻറർടെയിൻമെൻറ് മേഖലകളിൽ സേവനങ്ങൾ നൽകുന്ന സ്ഥാപനമാണ് റിഫ്ളക്‌ഷൻസ്.

അമേരിക്ക, ഓസ്ട്രേലിയ, ഗൾഫ്, എപിഎസി എന്നിവിടങ്ങളിലും പ്രവർത്തിക്കുന്നു. ഡിലോയിറ്റ് ടെക്നോളജി ഫാസ്റ്റ് 50 പട്ടിക 2005ലാണ് ആരംഭിച്ചത്.

X
Top