Alt Image
1.11 ലക്ഷം കോടി ചെലവുള്ള ഇന്ത്യയുടെ രണ്ട് വൻ അന്തർവാഹിനി പദ്ധതികൾക്ക് അന്തിമാനുമതി ഉടൻ ◆ ആഗോള സ്വർണശക്തിയാകാൻ ഇന്ത്യ; പദ്ധതിയുടെ രൂപരേഖ നിതി ആയോഗ് വൈകാതെ അവതരിപ്പിച്ചേക്കും ◆ മൊത്തവില സൂചിക 12.29 ശതമാനമായി ഉയർന്നു ◆ ആഗോള ഡീസൽ ക്ഷാമം: ഇന്ത്യൻ എണ്ണശുദ്ധീകരണ കമ്പനികൾക്ക് നേട്ടമാകുമെന്ന് റിപ്പോർട്ട് ◆ ബിസിനസ് വളർച്ചയിൽ തിളങ്ങി കേരള ബാങ്കുകൾ ◆

സംസ്ഥാനത്ത് സ്വർണവില പവന് 640 രൂപ കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിലെ(Gold Price) കുതിപ്പ് തുടരുന്നു. ഇന്ന് ഗ്രാമിന് 80 രൂപയാണ് ഉയർന്നത്. ഇതോടെ വില 7225 രൂപയിലെത്തി. പവന് 640 രൂപ കൂടി 57,800 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

ഇന്നലെ ഗ്രാമിന് 30 രൂപയാണ് കൂടിയത്. ഇതോടെ വില 7145 രൂപയിലെത്തിയിരുന്നു. പവന് 240 രൂപയും കൂടി. പവന് 57160 രൂപയിലാണ് വ്യാപാരം നടന്നത്.

നവംബർ 14,16,17 തീയതികളിൽ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വർണം. ഒരു ഗ്രാം സ്വർണാഭരണം ലഭിക്കാൻ 6935 രൂപ നൽകിയാൽ മതിയായിരുന്നു.

നവംബർ 1ന് പവന് വില 59,080 രൂപയിലെത്തിയതാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്. ഒക്ടോബർ മാസം അവസാനത്തോടെ 60000ത്തിനോട് അടുത്ത സ്വർണ വില വീണ്ടും കുത്തനെ കുറയുന്ന ആശ്വാസത്തിലാണ് ഉപഭോക്താക്കൾ.

സെപ്തംബർ 20 നാണ് ആദ്യമായി സ്വർണവില 55000 കടന്നിരുന്നത്. പിന്നീട് ഇങ്ങോട്ട് വില കുതിച്ചുയരുകയായിരുന്നു. ഒക്ടോബറിൽ ആഭരണം വാങ്ങാൻ കാത്തിരിക്കുന്നവരെ മുൾമുനയിൽ നിർത്തിയിരുന്നു സ്വർണ വിപണി.

58,000 വും 59000 വും കടന്ന് 60000ത്തിന് തൊട്ടരികിലെത്തിയിരുന്നു.

X
Top