‘2025 കേരള ടൂറിസത്തിന് മികച്ച വര്‍ഷമായിരുന്നു’ശൈത്യകാലത്ത് ഇന്ത്യൻ നഗരങ്ങളിൽ മുട്ട വിലയിൽ വർധനഇന്ത്യൻ വ്യോമയാനരംഗത്തേക്ക് കൂടുതൽ കമ്പനികൾവളര്‍ച്ചയില്‍ ഇന്ത്യ ലോകത്തെ ഞെട്ടിക്കുമെന്ന് ഗോള്‍ഡ്മാന്‍ സാക്സ്വിദേശപഠനത്തിന് ഇന്ത്യൻ വിദ്യാർഥികൾ ഒഴുക്കിയത് 6.2 ലക്ഷം കോടി

കേരള ഫീഡ്സ് കാലിത്തീറ്റകൾ 20 കിലോഗ്രാം ചാക്കിൽ

തിരുവനന്തപുരം: മൃഗ സംരക്ഷണ വകുപ്പിന് കീഴിലുള്ള കേരള ഫീഡ്സ് ലിമിറ്റഡിന്റെ ജനപ്രിയ ബ്രാൻഡുകളായ കേരള ഫീഡ്സ് എലൈറ്റ്, കേരള ഫീഡ്സ് മിടുക്കി കാലിത്തീറ്റകൾ 20 കിലോഗ്രാം ചാക്കിൽ പുറത്തിറക്കി. മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. മന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ കേരള ഫീഡ്സ് എംഡി എംടി ഷിബു, മൃഗസംരക്ഷണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മിൻഹാജ് ആലം, ഡയറക്ടർ എംസി റെജിൻ, ക്ഷീര വികസന വകുപ്പ് ഡയറക്ടർ ശാലിനി ഗോപിനാഥ് തുടങ്ങിയവർ പങ്കെടുത്തു. നിലവിൽ 50 കിലോഗ്രാം ചാക്കിലാണ് കാലിത്തീറ്റ വിപണിയിൽ എത്തിച്ചിരുന്നത്. കേരള ഫീഡ്സ് എലൈറ്റ്, കേരള ഫീഡ്സ് മിടുക്കി 20 കിലോഗ്രാം ചാക്കിന് യഥാക്രമം 596, 528 രൂപയാണ് വില.

X
Top