ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

റേഡിയൻ്റ് ബേബി വാമറുമായി കെൽട്രോൺ

കൊച്ചി: നവജാത ശിശുക്കൾക്ക് വളരെ ചെറിയ താപ വ്യത്യാസം പോലും വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കും. മികച്ച ആശുപത്രികളിലെല്ലാം നവജാത ശിശുക്കളെ സംരക്ഷിക്കാനായി താപനില അടക്കം ക്രമീകരിച്ചിട്ടുള്ള മെഷീനുകൾ ഉൾപ്പെടെ ലഭ്യമാണ്. എന്നാൽ സാധാരണക്കാർക്ക് ഈ സൗകര്യങ്ങൾ എങ്ങനെ ലഭ്യമാകും എന്ന ചോദ്യം അപ്പോഴും ഉയരുന്നുണ്ട്. ഈ ചോദ്യത്തിനുത്തരമാണ് കെൽട്രോൺ പുതുതായി വികസിപ്പിച്ചെടുത്ത ‘റേഡിയൻ്റ് ബേബി വാമർ’.

നവജാത ശിശുക്കൾക്ക് ആവശ്യമായ അളവിൽ താപനില ക്രമീകരിക്കാനായി ആശുപത്രികളിലെ ബേബി ഐസി യൂണിറ്റുകളിൽ ഉപയോഗിക്കുന്ന പ്രധാനപ്പെട്ട മെഡിക്കൽ ഉപകരണമാണിത്. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജായാലും കുട്ടികൾക്ക് പെട്ടെന്ന് പനി ഉൾപ്പെടെയുള്ള അസുഖങ്ങൾ വരാനുള്ള സാധ്യത കൂടുതലാണ്. പ്രതിരോധശേഷി വളർന്ന് വരുന്ന ഈ ഘട്ടത്തിൽ സാധാരണക്കാരുടെ ഉൾപ്പെടെ വീടുകളിൽ നവജാത ശിശുവിൻ്റെ ശരീര താപനില ക്രമീകരിച്ച് നിർത്തുന്നതിനായി കെൽട്രോൺ മറ്റൊരു ഉപകരണം കൂടി വികസിപ്പിച്ചിട്ടുണ്ട്.

‘ഇൻഫൻ്റ് വാമിം​ഗ് റാപ്പർ’ എന്ന് പേരിട്ടിരിക്കുന്ന ഈ മെഡിക്കൽ ഉപകരണം വീടുകളിൽ കുറഞ്ഞ ചിലവിൽ ഉപയോഗിക്കാവുന്നതാണ്. കുട്ടിയെക്കൂട്ടി പുറത്ത് പോകുന്ന ഘട്ടത്തിൽ സാധാരണ പുതപ്പിലെന്ന പോലെ വാമിം​ഗ് റാപ്പറിൽ കിടത്തി കൊണ്ടുപോകാൻ സാധിക്കും. വൈദ്യശാസ്ത്ര ഉപകരണ നിർമാണ രംഗത്ത് രാജ്യത്തിൻ്റെ ഹബ്ബായ കേരളത്തിന് ഒരിക്കൽക്കൂടി രാജ്യത്തിന് മാതൃക തീർക്കാൻ അവസരം നൽകുകയാണ് കെൽട്രോൺ.

X
Top