
കൊച്ചി: കെഫിന്‍ ടെക്നോളജീസ് ലിമിറ്റഡിന്‍റെ പ്രാഥമിക ഓഹരി വില്‍പന (ഐപിഒ) ഡിസംബര്‍ 19 മുതല്‍ 21വരെ നടക്കും.
കമ്പനിയുടെ പ്രമോട്ടറായ ജനറല്‍ അറ്റ്ലാന്‍റിക് സിങ്കപ്പൂര്‍ ഫണ്ട് പ്രൈവറ്റ് ലിമിറ്റഡിന്‍റെ 1500 കോടി രൂപയുടെ ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
10 രൂപ മുഖവിലയുള്ള ഇക്വിറ്റി ഓഹരി ഒന്നിന് 347 രൂപ മുതല്‍ 366 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്.
കുറഞ്ഞത് 40 ഇക്വിറ്റി ഓഹരികള്‍ക്കും തുടര്‍ന്ന് അതിന്‍റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം.






