ജിഎസ്ടി കൗണ്‍സില്‍ യോഗം ഒക്ടോബര്‍ 7ന് ◆ ഒക്ടോബർ 1 മുതൽ ഗൃഹോപകരണങ്ങളുടെ വില വർധിക്കുന്നു ◆ ഉല്‍പ്പാദന മേഖല ഏഴ് മാസത്തെ ഉയരത്തില്‍ ◆ യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ല ◆ ഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ് ◆

32 ശതമാനം പ്രീമിയത്തില്‍ ലിസ്റ്റിംഗ് നടത്തി കെയ്ന്‍സ് ടെക്‌നോളജി

മുംബൈ: 32 ശതമാനം പ്രീമിയത്തില്‍ ലിസ്റ്റിംഗ് നടത്തിയിരിക്കയാണ് ഇലക്ട്രോണിക്‌സ് നിര്‍മ്മാണ് കമ്പനിയായ കെയ്ന്‍സ് ടെക്‌നോളജി ഇന്ത്യ. എന്‍എസ്ഇയില്‍ 778 രൂപയിലും ബിഎസ്ഇയില്‍ 775 രൂപയിലുമായിരുന്നു ലിസ്റ്റിംഗ്. 587 രൂപയായിരുന്നു ഇഷ്യു വില.

മികച്ച ഐപിഒ പ്രകടമായിരുന്നു സ്റ്റോക്കിന്റേത്. നിക്ഷേപ സ്ഥാപനങ്ങള്‍ തങ്ങള്‍ക്കനുവദിച്ച ക്വാട്ടയുടെ 98.47 മടങ്ങ് അധികം സബ്‌സ്‌ക്രൈബ് ചെയ്തപ്പോള്‍ സ്ഥാപനങ്ങളല്ലാത്ത നിക്ഷേപകര്‍ 21.21 മടങ്ങും ചെറുകിട നിക്ഷേപകര്‍ 4.10 മടങ്ങും ജീവനക്കാര്‍ 11.92 മടങ്ങും അധികം സബ്‌സ്‌ക്രൈബ് ചെയ്തു.

കഴിഞ്ഞ ഏപ്രിലിലാണ് ഇന്റര്‍നെറ്റ്, ഇലക്ട്രോണിക്‌സ് കമ്പനിയായ കെയ്ന്‍സ് ടെക്‌നോളജീസ് ഐപിഒയ്ക്കായി ഡിആര്‍എച്ച്പി സമര്‍പ്പിച്ചത്. 650 കോടി രൂപയുടെ ഫ്രഷ് ഇഷ്യുവും പ്രമോട്ടര്‍മാരുടെയും ഓഹരിയുടമകളുടേയും 7.2 കോടി ഓഹരികള്‍ വിപണിയിലെത്തിക്കുന്ന ഓഫര്‍ ഫോര്‍ സെയിലുമായിരുന്നു ഐപിഒ. ഓഫര്‍ ഫോര്‍ സെയ്ല്‍ വഴി പ്രമോട്ടര്‍ രമേഷ് കുഞ്ഞിക്കണ്ണന്‍ 37 ലക്ഷം ഇക്വിറ്റി ഷെയേഴ്‌സും ഓഹരിയുടമയായ ഫ്രെനി ഫിറോസ് ഇറാനി 35 ലക്ഷം ഇക്വിറ്റി ഓഹരികളും വിറ്റഴിച്ചു.

ഫ്രഷ് ഇഷ്യു വഴി സമാഹരിക്കുന്ന പണത്തില്‍ 130 കോടി രൂപ വായ്പ ബാധ്യത തീര്‍ക്കാനും 98.93 കോടി രൂപ മൈസൂരിലും മാനസേശ്വറിലുമുള്ള ഉത്പാദന ശാലകളുടെ നിര്‍മ്മാണാവശ്യങ്ങള്‍ക്കും ചെലവഴിക്കുമെന്ന് ഡ്രാഫ്റ്റ് പേപ്പറുകളില്‍ കമ്പനി പറഞ്ഞിരുന്നു.ഇതിന് പുറമെ കര്‍ണ്ണാടകയിലെ ചമര്‍ജാനഗറില്‍ പുതിയ ഓഫീസ് സംവിധാനങ്ങള്‍ സജ്ജീകരിക്കുന്നതിന് 149.30 കോടി രൂപയും പ്രവര്‍ത്തന മൂലധനത്തിന് 114.74 കോടി രൂപയും വകയിരുത്തും.

കഴിഞ്ഞവര്‍ഷം 402.63 കോടി രൂപയുടെ വരുമാനമുണ്ടാക്കിയ സ്ഥാപനം 9.73 കോടി രൂപയുടെ ലാഭവും നേടി. കര്‍ണ്ണാടക, ഹരിയാന, ഹിമാചല്‍ പ്രദേശ്, തമിഴ്‌നാട്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലായി 8 നിര്‍മ്മാണ കേന്ദ്രങ്ങളാണ് കമ്പനിയ്ക്കുള്ളത്.

X
Top