
മുംബൈ: 1:5 അനുപാതത്തില്‍ ബോണസ് ഓഹരികള്‍ പ്രഖ്യാപിച്ചിരിക്കയാണ് കാരൂര്‍ വൈശ്യ ബാങ്ക്. ഓരോ 5 ഓഹരികള്‍ക്കും ഒരു ബോണസ് ഓഹരി ലഭ്യമാക്കും.
ഓഗസ്റ്റ് 26 ആണ് റെക്കോര്ഡ് തീയതി. ഈ തീയതി വരെ ഓഹരികള്‍ സ്വന്തമായിട്ടുള്ളവരായിരിക്കും ബോണസ് ഓഹരിയ്ക്ക് അര്‍ഹര്‍.
2018 ലും 2010 ലും 2002 ലും കമ്പനി ഇതിന് മുന്‍പ് ബോണസ് ഓഹരികള്‍ നല്‍കിയിരുന്നു. ബോണസ് ഓഹരികള്‍ ലിക്വിഡിറ്റി വര്‍ദ്ധിപ്പിക്കാനും കൂടുതല്‍ പേര്‍ക്ക് ഓഹരികള്‍ വാങ്ങാനും സൗകര്യമൊരുക്കും.
കമ്പനി ഒന്നാംപാദത്തില്‍ 521.45 കോടി രൂപയുടെ അറ്റാദായമാണ് നേടിയത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 14 ശതമാനം കൂടുതല്‍. നെറ്റ് പലിശ വരുമാനം 5 ശതമാനമുയര്‍ന്ന് 1079 കോടി രൂപയായപ്പോള്‍ പ്രവര്‍ത്തന ലാഭം 8 ശതമാനമുയര്‍ന്ന് 805.50 കോടി രൂപ.