ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

ഫുട്ബോള്‍ തീമിലുള്ള ‘എസ് വീഡ’ ആഭരണങ്ങളുമായി കല്യാണ്‍ ജൂവലേഴ്സ്

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സ് ഫുട്ബോള്‍ തീമിലുള്ള ആഭരണങ്ങളായ എസ് വീഡ വിപണിയില്‍ അവതരിപ്പിച്ചു.

ലോകമെങ്ങും ഫുട്ബോള്‍ ജ്വരം പടര്‍ന്നു പിടിക്കുന്ന ഈയവസരത്തില്‍ പുറത്തിറക്കുന്ന പുതിയ ആഭരണ ഡിസൈനുകളായ എസ് വീഡ രാജ്യത്തെ ഊര്‍ജ്ജസ്വലമായ ഫുട്ബോള്‍ സംസ്കാരത്തിനുള്ള ആദരവാണ്.

‘ഇത് ജീവിതമാണ്’ എന്നതാണ് എസ് വീഡ എന്ന സ്പാനിഷ് പ്രയോഗത്തിന്‍റെ അര്‍ത്ഥം. ദശലക്ഷക്കണക്കിന് ആരാധകരുള്ള ഫുട്ബോളിനെക്കുറിച്ചും അന്വര്‍ത്ഥമാണ് ഈ വാക്കുകള്‍. ഫുട്ബോള്‍ ആരാധകര്‍ക്ക് അവരുടെ അഭിനിവേശം നെഞ്ചുറപ്പോടെ പ്രകടിപ്പിക്കുന്നതിനുള്ള ജെന്‍ഡര്‍ ന്യൂട്രല്‍ പ്ലാറ്റിനം, റോസ് ഗോള്‍ഡ് ആഭരണങ്ങളാണ് കല്യാണ്‍ ജൂവലേഴ്സിന്‍റെ എസ് വീഡ.

എസ് വീഡ ആഭരണങ്ങളുടെ പ്രചാരണങ്ങളില്‍ ഇന്ത്യയുടെ ദേശീയ ഫുട്ബോള്‍ ടീമില്‍ മത്സരിച്ച യുവതാരങ്ങളായ ഹര്‍മന്‍ജോത് സിംഗ് ഖബ്ര, ങാംബം സ്വീറ്റി ദേവി എന്നിവരാണ് അണിനിരക്കുന്നത്.

ഇന്ത്യയിലെയും ഗള്‍ഫ് രാജ്യങ്ങളിലേയും ഫുട്ബോളിനോട് അതീവ താത്പര്യമുള്ള സമൂഹത്തിനായി എസ് വീഡ അവതരിപ്പിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് കല്യാണ്‍ ജൂവലേഴ്സ് മാനേജിംഗ് ഡയറക്ടര്‍ ടി.എസ്. കല്യാണരാമന്‍ പറഞ്ഞു.

ബ്രാന്‍ഡിന്‍റെ ചരിത്രത്തില്‍ ഇതാദ്യമായി ഇന്ത്യയിലെ ഫുട്ബോള്‍ ഇതിഹാസങ്ങളാണ് എസ് വീഡയുടെ പ്രചാരണത്തിനായി സഹകരിക്കുന്നത്. ഫുട്ബോളിനെ ജീവനായി കാണുന്നവര്‍ എസ് വീഡയെ നെഞ്ചോടു ചേര്‍ക്കുമെന്നു തന്നെയാണ് പ്രതീക്ഷയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നത് പലര്‍ക്കും വെറുമൊരു കളിയല്ല ജീവിതമാണ്. ഈ വികാരം മനസില്‍ സൂക്ഷിച്ചാണ് കല്യാണ്‍ ജൂവലേഴ്സ് സവിശേഷമായ രൂപകല്‍പ്പനയിലുള്ള എസ് വീഡ ആഭരണങ്ങള്‍ അവതരിപ്പിക്കുന്നത്. ആകര്‍ഷകമായ ഫുട്ബോള്‍ തീമിലുള്ള പെന്‍ഡന്‍റാണ് എസ് വീഡ ആഭരണങ്ങളിലൊന്ന്.

ഒരു നിറം മാത്രമുള്ള ഈ പെന്‍ഡന്‍റ് ഏറ്റവും മികച്ച ഗുണമേന്മയുള്ള പ്ലാറ്റിനം ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. രണ്ട് നിറത്തിലുള്ള മാറ്റ് ഫിനിഷ് പെന്‍ഡന്‍റാണ് മറ്റൊന്ന്. റോസ് ഗോള്‍ഡ്, പ്ലാറ്റിനം എന്നിവയിലുള്ള പെന്‍റഗണ്‍ രൂപകല്‍പ്പനയിലാണ് ഇവ അവതരിപ്പിക്കുന്നത്.

സോക്കര്‍ സീസണിന് ഏറ്റവും അനുയോജ്യമായ ആക്സസറികളാണിവ. ഫുട്ബോള്‍ ആരാധകര്‍ക്ക് എസ് വീഡ അണിഞ്ഞ് അവരുടെ ഫുട്ബോള്‍ ടീമുകളെ പ്രോത്സാഹിപ്പിക്കാം.

ഇന്ത്യയിലെയും ഖത്തറിലെയും യുണൈറ്റഡ് അറബ് എമിറേറ്റ്സിലേയും ഒമാനിലേയും കുവൈറ്റിലേയും തെരഞ്ഞെടുത്ത ഷോറൂമുകളില്‍നിന്ന് എസ് വീഡ രൂപകല്‍പ്പനകള്‍ സ്വന്തമാക്കാം. 45,000 രൂപ മുതലാണ് വില.

X
Top