പശ്ചിമേഷ്യന്‍ സംഘർഷം ഇന്ത്യയുടെ വളര്‍ച്ചയെ ബാധിക്കുമെന്ന് റിപ്പോർട്ട്യുഎസ് – ഇറാൻ യുദ്ധം: കുതിച്ച് കയറി ഡ്രൈ ഫ്രൂട്സ് വിലകേരളത്തില്‍ നിന്ന് ഗള്‍ഫിലേക്കുള്ള ടണ്‍ കണക്കിന് പഴം, പച്ചക്കറികള്‍ കെട്ടിക്കിടക്കുന്നുപശ്ചിമേഷ്യ സംഘർഷം: കത്തിക്കയറി എണ്ണവില27 ഇന്ത്യൻ കപ്പലുകൾ നടുക്കടലിൽ; കേന്ദ്രസർക്കാരിനോട് സഹായം അഭ്യർത്ഥിച്ച് കപ്പലുടമകൾ

കല്യാൺ ജൂവലേഴ്‌സിന് മൂന്നാം പാദത്തിൽ 219 കോടി രൂപ ലാഭം

കൊച്ചി: ഈ സാമ്പത്തിക വർഷത്തിന്‍റെ മൂന്നാം പാദത്തിൽ കല്യാണ്‍ ജൂവലേഴ്‌സിന്‍റെ ആകമാന വിറ്റുവരവ് 7287 കോടി രൂപയായി ഉയർന്നു. കഴിഞ്ഞ വർഷം ഇത് 5223 കോടി രൂപയായിരുന്നു. 40 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്.

ഈ സാമ്പത്തിക വർഷത്തിന്‍റെ മൂന്നാം പാദത്തിൽ ആകമാന ലാഭം 219 കോടി രൂപയായി ഉയർന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിന്‍റെ മൂന്നാം പാദത്തിൽ ആകമാന ലാഭം 180 കോടി രൂപയായിരുന്നു.

ഈ സാമ്പത്തിക വർഷത്തിന്‍റെ മൂന്നാം പാദത്തിൽ കമ്പനിയുടെ ഇന്ത്യയിൽ നിന്നുള്ള വിറ്റുവരവ് 6393 കോടി രൂപയായി ഉയർന്നു.

കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 4512 കോടി രൂപയായിരുന്നു. 42 ശതമാനം വളർച്ച. ഇന്ത്യയിൽ നിന്നുള്ള ആകമാന ലാഭം 168 കോടി രൂപയിൽ നിന്ന് 26 ശതമാനം വളർച്ചയോടെ 218 കോടി രൂപയായി ഉയർന്നു.

ഈ സാമ്പത്തിക വർഷത്തിന്‍റെ മൂന്നാം പാദത്തിൽ കമ്പനിയുടെ ഗൾഫ് മേഖലയിൽ നിന്നുള്ള വിറ്റുവരവ് 840 കോടി രൂപയാണ്.

കഴിഞ്ഞ വർഷം ഇതേ കാലയളവിൽ അത് 683 കോടി രൂപ ആയിരുന്നു. മൂന്നാം പാദത്തിൽ കമ്പനിയുടെ ഗൾഫ് മേഖലയിൽ നിന്നുള്ള ലാഭം 15 കോടി രൂപയാണ്. കഴിഞ്ഞ വർഷം 14 കോടി രൂപ ആയിരുന്ന സ്ഥാനത്താണിത്.

ഈ വർഷം ഇതുവരെയുള്ള കമ്പനിയുടെ പ്രവർത്തനം വളരെ സംതൃപ്തി നല്‌കുന്നതായിരുന്നുവെന്നും ആദ്യ 9 മാസങ്ങളിൽ ആകമാന വിറ്റുവരവിൽ ഏകദേശം 35 ശതമാനം വളർച്ച രേഖപ്പെടുത്തിയെന്നും കല്യാൺ ജൂവലേഴ്‌സ് എക്സിക്യൂട്ടീവ് ഡയറക്‌ടർ രമേശ് കല്യാണരാമൻ പറഞ്ഞു.

X
Top