ക്രൂഡ് ഓയിൽ വിലയിൽ 112% വർദ്ധന; ആശങ്കയിൽ എണ്ണക്കമ്പനികൾയുദ്ധ സാഹചര്യത്തില്‍ കയറ്റുമതിക്കാർക്കായി ‘റിലീഫ്’ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർകപ്പലിൽ കയറ്റിയ ഇറാനിയൻ എണ്ണയ്ക്കുള്ള ഉപരോധം നീക്കിയേക്കുംഇറാൻ-യു.എസ് പോര്: ഇന്ത്യയില്‍ വിദേശ സഞ്ചാരികളുടെ വരവ് കുറയുന്നുഇന്ത്യൻ കപ്പലുകളുടെ സുരക്ഷയ്ക്കായി ഇറാനുമായി ചർച്ച തുടരുന്നതായി കേന്ദ്രസർക്കാർ

കെ-ഫോൺ വായ്പാ തിരിച്ചടവ് ഒക്ടോബർമുതൽ; 13 വർഷത്തേക്ക് 100 കോടിവീതം തിരിച്ചടയ്ക്കണം

കൊച്ചി: സംസ്ഥാനസർക്കാരിന്റെ സ്വപ്നപദ്ധതിയായി തുടങ്ങിയ കെ-ഫോൺ കോടികളുടെ കുരുക്കിലേക്ക്. കിഫ്ബിയിൽനിന്ന് 1059 കോടി രൂപ വായ്പയെടുത്ത് തുടങ്ങിയ കെ-ഫോൺ ഒക്ടോബർ മുതൽ കിഫ്ബിയിലേക്ക് 100 കോടി രൂപവീതം തിരച്ചടയ്ക്കണം. തുടർച്ചയായി 13 വർഷവും ഇത്രയും തുക തിരിച്ചടയ്ക്കണം.

നിലവിൽ 30,000 ഇന്റർനെറ്റ് കണക്ഷൻ മാത്രമാണ് കെ-ഫോണിന് നൽകാനായത്. ഇതിൽ അയ്യായിരം എണ്ണം ബി.പി.എൽ. കണക്ഷനാണ്. ബാക്കി 20,000 സർക്കാർ ഓഫീസുകളിലും അയ്യായിരം വാണിജ്യ കേന്ദ്രങ്ങളിലുമാണ്.

പ്രതിമാസം ശരാശരി 600 രൂപവീതം ലഭിക്കുന്ന ഒന്നരലക്ഷം കണക്ഷനുകളെങ്കിലും ഉണ്ടെങ്കിലേ തിരിച്ചടവിനുള്ള നൂറുകോടി രൂപ ലഭിക്കൂ.

സംസ്ഥാനത്ത് അതിവേഗ ഇന്റർനെറ്റ് സേവനത്തിനായി ഒപ്റ്റിക്കൽ ഫൈബർ ശൃംഖല സ്ഥാപിക്കാനുള്ള സംരംഭമാണ് കേരള ഫൈബർ ഒപ്റ്റിക് നെറ്റ്വർക്ക് (കെ-ഫോൺ) ലിമിറ്റഡ്.

കേരള സ്റ്റേറ്റ് ഐ.ടി. ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെയും (കെ.എസ്.ഐ.ടി.ഐ.എൽ.), കെ.എസ്.ഇ.ബി.യുടെയും സംയുക്തസംരംഭമാണിത്. ഇരുകൂട്ടർക്കും 49 ശതമാനം ഓഹരി. രണ്ടുശതമാനം സംസ്ഥാനസർക്കാരിനും.

സംയുക്ത സംരംഭത്തിന്റെ ആകെ മുതൽ മുടക്ക് 1514 കോടി രൂപയായിരുന്നു. ഇതിന്റെ 70 ശതമാനമായ 1059 കോടി രൂപയാണ് കിഫ്ബിയിൽനിന്നു വായ്പയായി ലഭിച്ചത്. വ്യവസ്ഥപ്രകാരം 2024 ഒക്ടോബർ മുതൽ 13 വർഷത്തേക്ക് പ്രതിവർഷം 100 കോടി രൂപവീതം കിഫ്ബിക്ക് തിരച്ചടയ്ക്കണം.

തിരിച്ചടവ് 2025 ഏപ്രിൽമുതൽ ആക്കണമെന്ന് കെ-ഫോൺ അപേക്ഷ നൽകിയിട്ടുണ്ട്. ഇത് അംഗീകരിക്കാനാണ് സാധ്യത. എന്നിരുന്നാലും അടുത്തവർഷം മുതൽ ഈ തുക തിരിച്ചടച്ചേ മതിയാകൂ. സർക്കാർ വിഹിതമായി നൽകേണ്ട 500 കോടിയിൽ 128 കോടിരൂപ മാത്രമാണ് നൽകിയിരിക്കുന്നത്.

കെ-ഫോണിനായി 37,000 കിലോമീറ്റർ ഒപ്റ്റിക്കൽ ഫൈബർ ശൃംഖല സ്ഥാപിക്കലായിരുന്നു ലക്ഷ്യം. ഇതുവരെ വൈദ്യുതിപ്പോസ്റ്റുകളിലൂടെ 25,000 കിലോമീറ്റർ കേബിൾ വലിച്ചിട്ടുണ്ട്.

കെ.എസ്.ഇ.ബി.യുടെ കണക്കനുസരിച്ച് സംസ്ഥാനത്ത് ഒരു ലക്ഷത്തോളം സർക്കാർ ഓഫീസുകളുണ്ട്. എന്നാൽ, ഇതിൽ 30,438 ഓഫീസുകൾ മാത്രമാണ് കെ-ഫോൺ ഇന്റർനെറ്റിനായി അപേക്ഷിച്ചിട്ടുള്ളത്. അതിൽ 20,000 ഓഫീസുകൾക്ക് കണക്ഷൻ നൽകി.

സർക്കാർ ഓഫീസുകളിൽനിന്ന് പ്രതിമാസം രണ്ടായിരം രൂപവീതം ശരാശരി ലഭിക്കുമെന്നാണ് കെ-ഫോൺ അധികൃതർ കരുതുന്നത്. എന്നിരുന്നാലും തിരിച്ചടവിനുള്ള തുക ലഭിക്കില്ല.

X
Top