ഇന്ത്യ–യുകെ വ്യാപാരക്കരാർ: ബ്രിട്ടീഷ് വിസ്കിക്കും ജിന്നിനും ആട്ടിറച്ചിക്കും ഉൾപ്പെടെ ഇനി വില കുറയുംപൊതുമേഖലാ എണ്ണക്കമ്പനികളുടെ പമ്പുകളിലെല്ലാം ഇപ്പോൾ ഇ20 പെട്രോൾസ്വർ‌ണം ഇറക്കുമതിയും കയറ്റുമതിയും നിർത്തി പാക്കിസ്ഥാൻ; ഇന്ത്യയ്ക്കുള്ള തിരിച്ചടിയെന്ന് വാദംഏപ്രിലില്‍ ഭക്ഷണച്ചെലവ് കുറഞ്ഞതായി റിപ്പോര്‍ട്ട്ഇന്ത്യ-യുകെ വ്യാപാര കരാര്‍: കാര്‍ബണ്‍ നികുതി വെല്ലുവിളിയാകും

കെ ഫോണ്‍ ഈ വര്‍ഷം ഒരുലക്ഷം കണക്ഷനുകളിലേക്ക്

തിരുവനന്തപുരം: കേരളത്തിന്റെ ബ്രോഡ്ബാന്‍ഡ് സേവനമായ കെ ഫോണ്‍ ഡിസംബര്‍ അവസാനത്തോടെ 100,000 കണക്ഷനുകള്‍ എന്ന ലക്ഷ്യത്തിലെത്തും. നിലവില്‍ കെ ഫോണിന് 69,016 വരിക്കാരാണുള്ളത്.

ഹോം കണക്ഷനുകള്‍, ഡാര്‍ക്ക് ഫൈബര്‍ പ്രൊവിഷനിംഗ്, കോര്‍പ്പറേറ്റ് കണക്ഷനുകള്‍, മള്‍ട്ടി-പ്രോട്ടോക്കോള്‍ ലേബല്‍ സ്വിച്ചിംഗ് നെറ്റ്വര്‍ക്കുകള്‍ പോലുള്ള വാണിജ്യ അടിസ്ഥാന സൗകര്യങ്ങളെ അടിസ്ഥാനമാക്കിയുള്ള സേവനങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും.

വിവിധ ഓഫറുകള്‍, അതിവേഗ പ്ലാനുകള്‍, ഡാറ്റാ പരിധികളില്ലാതെ, സൗജന്യ മോഡുകള്‍ എന്നിങ്ങനെ സേവനങ്ങള്‍ളും കെ ഫോണ്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

കെ ഫോണ്‍ ഇതുവരെ 23,642 സര്‍ക്കാര്‍ ഓഫീസുകളിലേക്ക് കണക്ഷന്‍ നല്‍കിയിട്ടുണ്ട്. വാണിജ്യ FTTH കണക്ഷനുകള്‍ 39,878 ല്‍ എത്തിയതായാണ് കണക്കുകള്‍. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് 5,236 സൗജന്യ കണക്ഷനുകള്‍ നല്‍കിയിരുന്നു , അവയെല്ലാം സജീവമാണ്.

കൂടാതെ, 103 ഇന്റര്‍നെറ്റ് ലീസ്ഡ് ലൈന്‍ കണക്ഷനുകളും 223 എസ്എംഇ ബ്രോഡ്ബാന്‍ഡ് കണക്ഷനുകളും ഉപയോഗത്തിലുണ്ട്. എട്ട് വാണിജ്യ ഉപഭോക്താക്കള്‍ക്കായി മൊത്തം 6,307 കിലോമീറ്റര്‍ ഡാര്‍ക് ഫൈബര്‍ സ്ഥാപിച്ചു.

കെ ഫോണിന് നിലവില്‍ 69,016 വരിക്കാരുണ്ട്, 3,558 പ്രാദേശിക നെറ്റ്വര്‍ക്ക് ദാതാക്കള്‍ കരാറുകള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

X
Top