വിമാന നിരക്ക് 20% വരെ ഉയര്‍ന്നേക്കുമെന്ന് സൂചന; പ്രവാസികള്‍ക്കും വിദേശ യാത്രക്കാര്‍ക്കും ഇരുട്ടടികോർപ്പറേറ്റ് നികുതിയിൽ വൻ കുതിച്ചുചാട്ടം; നേരിട്ടുള്ള അറ്റ നികുതി പിരിവ് 12.1 ലക്ഷം കോടി രൂപയായിഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തിൽ കുറവ്100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾ

മികച്ച ഒന്നാംപാദ ഫലങ്ങള്‍ പുറത്തുവിട്ട് ജ്യോതി ലാബ്‌സ്

ന്യൂഡല്‍ഹി: പ്രമുഖ ഗാര്‍ഹികോത്പന്ന കമ്പനിയായ ജ്യോതി ലാബ്‌സ് ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. അറ്റാദായം 96.25 കോടി രൂപയാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 101.6 ശതമാനം കൂടുതല്‍.

വരുമാനം 15 ശതമാനം ഉയര്‍ത്തി 687.10 കോടി രൂപയാക്കാനായി. പ്രവര്‍ത്തന എബിറ്റ 17.1 ശതമാനമുയര്‍ന്ന് 117.4 കോടി രൂപ. പുതുമകളും നേരിട്ടുള്ള വില്‍പ്പന വിതരണവുമാണ് വളര്‍ച്ചയെ നയിക്കുന്നത്, കമ്പനി അറിയിച്ചു.

ഡിസോപോസിബിള്‍ വരുമാനം വളര്‍ന്നതും തുണയായി.അതേസമയം ടോപ് ലൈന്‍ വളര്‍ച്ചയാണ് പ്രഥമ പരിഗണനയെന്ന് കമ്പനി പറയുന്നു.സാങ്കേതികവിദ്യാധിഷ്ഠിത വിതരണം ശക്തിപ്പെടുത്തുക, ബ്രാന്‍ഡ് ബില്‍ഡിംഗ് സംരംഭങ്ങള്‍ വര്‍ദ്ധിപ്പിക്കുക, അളവ് വര്‍ദ്ധിപ്പിക്കുന്നതിന് ബിടിഎല്‍ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നിവ തുടരും.

8.41 ശതമാനം ഉയര്‍ന്ന് 260.885 രൂപയിലാണ് സ്റ്റോക്കുള്ളത്.

X
Top