റെയില്‍വേയില്‍ 20,800 കോടിയുടെ പദ്ധതികള്‍ക്ക് അനുമതിപെട്രോളിന് അഞ്ച് രൂപയും ഡീസലിന് 23 രൂപയും രൂപയും നഷ്ടമെന്ന് എണ്ണക്കമ്പനികൾമോദി-ഷി കൂടിക്കാഴ്ചക്ക് കളമൊരുങ്ങുന്നു; ഇന്ത്യ-ചൈന ബന്ധം നിര്‍ണായക വഴിത്തിരിവിലേക്ക്എസ്‌ഐപി നിക്ഷേപത്തില്‍ റെക്കോഡ്‌രാജ്യത്ത് ഭക്ഷ്യസുരക്ഷാ പരിശോധന കർശനമാക്കുന്നു

ത്രൈമാസത്തിൽ 52 കോടിയുടെ അറ്റാദായം നേടി ജസ്റ്റ് ഡയൽ

മുംബൈ: കമ്പനിയുടെ ഏകീകൃത അറ്റാദായം 58.49% ഉയർന്ന് 52.16 കോടി രൂപയായതായി ജസ്റ്റ് ഡയൽ അറിയിച്ചു. ഈ മികച്ച ഫലത്തോടെ കമ്പനിയുടെ ഓഹരി 5.44 ശതമാനം ഉയർന്ന് 601.30 രൂപയിലെത്തി.

ഏകീകൃത അടിസ്ഥാനത്തിൽ, നികുതിക്ക് മുമ്പുള്ള ലാഭം 50.1% ഉയർന്ന് 64.23 കോടി രൂപയായപ്പോൾ വരുമാനം 13.3% വർധിച്ച് 378.6 കോടി രൂപയായി. അതേസമയം ഈ കാലയളവിലെ പ്രവർത്തന ഇബിഐടിഡിഎ 17 കോടി രൂപയാണ്.

ഈ പാദത്തിലെ കമ്പനിയുടെ മൊത്തം ട്രാഫിക് (അതുല്യമായ സന്ദർശകർ) 156.5 ദശലക്ഷമായി ഉയർന്നു. മൊത്തം ട്രാഫിക്കിന്റെ 84.5% ട്രാഫിക് മൊബൈൽ പ്ലാറ്റ്‌ഫോമുകളിലും 11.6% ഡെസ്‌ക്‌ടോപ്പ്/പിസിയിലും 3.9% കമ്പനിയുടെ വോയ്‌സ് പ്ലാറ്റ്‌ഫോമിലുടെയുമാണ് ലഭിച്ചത്. 2022 സെപ്റ്റംബർ 30-ന് മൊത്തം സജീവ ലിസ്റ്റിംഗുകൾ 33.9 ദശലക്ഷമായി ഉയർന്നു. ഈ പാദത്തിൽ കമ്പനി 1,069,916 ലിസ്റ്റിംഗുകളാണ് ഡാറ്റാബേസിലേക്ക് (നെറ്റ്) ചേർത്തത്.

ഡെസ്‌ക്‌ടോപ്പ്/പിസി വെബ്‌സൈറ്റ്, മൊബൈൽ സൈറ്റ്, മൊബൈൽ ആപ്പുകൾ (Android & iOS) തുടങ്ങിയ ഒന്നിലധികം പ്ലാറ്റ്‌ഫോമുകളിലൂടെ ഇന്ത്യയിലെ ഉപയോക്താക്കൾക്ക് പ്രാദേശിക തിരയലുമായി ബന്ധപ്പെട്ട സേവനങ്ങൾ നൽകുന്ന കമ്പനിയാണ് ജസ്റ്റ് ഡയൽ.

X
Top