ബ്രസീലിയൻ തുവരപ്പരിപ്പ്‌ ഇന്ത്യൻ വിപണിയിലേക്ക്; ആഭ്യന്തരക്ഷാമം പരിഹരിക്കാൻ ഇറക്കുമതി ◆ ആദ്യ അഞ്ച് മാസത്തിൽ ധനകമ്മി 7.10 ലക്ഷം കോടിയായി ഉയർന്നു ◆ ഡീസൽ, എടിഎഫ് എന്നിവയുടെ വിൻഡ്‌ഫോൾ ടാക്സ് വെട്ടിക്കുറച്ചു ◆ വമ്പന്‍ പുനഃരുപയോഗ ഊര്‍ജ്ജ പദ്ധതിയുമായി കേന്ദ്രം; പിഎം ധാര പദ്ധതിക്കായി നീക്കിവച്ചത് 1.86 ലക്ഷം കോടി ◆ രാജ്യത്ത് ജിഎസ്ടി പിരിവിൽ വൻമുന്നേറ്റം; സെപ്റ്റംബറിൽ പിരിച്ചെടുത്തത് 2.04 ലക്ഷം കോടി രൂപ ◆

915 കോടി രൂപ നഷ്ടം നേരിട്ട് ജെഎസ്ഡബ്ല്യു സ്റ്റീല്‍; സമ്മിശ്ര പ്രതികരണവുമായി ബ്രോക്കറേജ് സ്ഥാപനങ്ങള്‍

മുംബൈ: രണ്ടാം പാദത്തില്‍ 915 രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിട്ടും 24-25 ദശലക്ഷം ടണ്‍ എന്ന പ്രതിവര്‍ഷ ലക്ഷ്യം നിലനിര്‍ത്തിയതിനാല്‍ ജെഎസ്ഡബ്ല്യ സ്റ്റീല്‍ ഓഹരി 2 ശതമാനത്തോളം ഉയര്‍ന്നു. നിലവില്‍ 642.90 രൂപയിലാണ് സ്‌റ്റോക്ക് ട്രേഡിംഗിലുള്ളത്. സെപ്തംബറില്‍ അവസാനിച്ച പാദത്തില്‍ കമ്പനി 915 കോടി രൂപയുടെ നഷ്ടം നേരിട്ടിരുന്നു.

മുന്‍ വര്‍ഷം സമാന പാദത്തില്‍ 7179 കോടി രൂപ ലാഭം നേടിയ സ്ഥാനത്താണിത്. ജൂണിലവസാനിച്ച പാദത്തില്‍ 839 കോടി രൂപയുടെ ലാഭം കൈവരിക്കാനും സാധിച്ചു. എന്നാല്‍ വിലയിടിവ്, ഉയര്‍ന്ന ഇന്‍പുട്ട് ചെലവുകള്‍, ഓര്‍ഡറുകള്‍ നികത്താനാകാത്തത് എന്നിവ കാരണം കഴിഞ്ഞ പാദത്തില്‍ നഷ്ടം നേരിടുകയായിരുന്നു.

ആഗോള ബ്രോക്കറേജ് സ്ഥാപനം സ്റ്റോക്കിന് 625 രൂപ ലക്ഷ്യവിലയോട് കൂടിയ ന്യൂട്രല്‍ റേറ്റിംഗാണ് നല്‍കുന്നത്. 2023/24 സാമ്പത്തിക വര്‍ഷത്തെ ഇബിറ്റ അനുമാനം 8 ശതമാനം/5 ശതമാനം എന്നിങ്ങനെ പുനര്‍നിര്‍ണ്ണയിക്കാന്‍ അവര്‍ തയ്യാറായി. സ്റ്റീല്‍ വില അടുത്ത പാദത്തോടെ വര്‍ധിക്കുമെന്ന് കമ്പനി കരുതുന്നതായി സിറ്റി പറയുന്നു.

ചെലവുകള്‍ കുറയ്ക്കാനും സാധിക്കും. എന്നാല്‍ ജാപ്പാനീസ് ബ്രോക്കറേജ് സ്ഥാപനമായ നൊമൂറ 570 രൂപ ലക്ഷ്യവില നിശ്ചയിച്ച് സ്റ്റോക്ക് കുറയ്ക്കാനാണ് നിര്‍ദ്ദേശിക്കുന്നത്. 2023/24 ഇബിറ്റ അനുമാനം 21 ശതമാനം/5 ശതമാനം എന്നിങ്ങനെ അവര്‍ കുറച്ചു.

X
Top