ഇന്ത്യ-ചൈന അതിര്‍ത്തി വ്യാപാരം ഓഗസ്റ്റ് ഒന്നുമുതല്‍; ലിപുലേഖ് വീണ്ടും സജീവമാകുന്നുകേരളത്തിൽ വന്‍ നിക്ഷേപത്തിന് ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്ക്യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയംലോക കളിപ്പാട്ട വിപണി പിടിക്കാന്‍ പ്രത്യേക പദ്ധതിയുമായി കേന്ദ്രംതുരുമ്പെടുക്കൽ മൂലം ഇന്ത്യയ്ക്ക് പ്രതിവര്‍ഷ നഷ്ടം 14 ലക്ഷം കോടി രൂപ

ഐപിഒ തുക വെട്ടിച്ചുരുക്കി ജെഎസ്ഡബ്ല്യു സിമന്റ്, പുതുക്കിയ കരട് രേഖകള്‍ സമര്‍പ്പിച്ചു

മുംബൈ: പ്രമുഖ സിമന്റ് നിര്‍മ്മാതാക്കളായ ജെഎസ്ഡബ്ല്യു സിമന്റ് തങ്ങളുടെ പ്രാരംഭ പബ്ലിക് ഓഫറിംഗ് (ഐപിഒ) തുക 3600 കോടി രൂപയിലേയ്ക്ക് വെട്ടിച്ചുരുക്കും. നേരത്തെ 4000 കോടി രൂപയുടെ ഐപിഒയ്ക്കാണ് കമ്പനി പദ്ധതിയിട്ടിയിരുന്നത്.

പുതുക്കിയ കരട് രേഖകള്‍ ഇതിനായി കമ്പനി സമര്‍പ്പിച്ചു. 20,000 കോടി മൂല്യനിര്‍ണ്ണയമാണ് പ്രതീക്ഷിക്കപ്പടുന്നത്. അപ്പോളോ ഗ്ലോബല്‍ മാനേജ്‌മെന്റ്, സിനര്‍ജി മെറ്റല്‍സ് ഇന്‍വെസ്റ്റ്‌മെന്റ് ഹോള്‍ഡിംഗ്, എസ്ബിഐ എന്നീ ഓഹരി ഉടമകള്‍ ഓഫര്‍ ഫോര്‍ സെയില്‍ വഴി ഓഹരികള്‍ വിറ്റഴിക്കും.

2009 ല്‍ ഇന്ത്യയുടെ തെക്കന്‍ മേഖലയില്‍ പ്രവര്‍ത്തനം ആരംഭിച്ച ജെഎസ്ഡബ്ല്യു സിമന്റ്, ഇന്ത്യയില്‍ ഏഴ് പ്ലാന്റുകള്‍ പ്രവര്‍ത്തിപ്പിക്കുന്നു. സ്ഥാപിത ഗ്രൈന്‍ഡിംഗ് ശേഷി 20.60 എംഎംടിപിഎയില്‍ നിന്ന് 40.85 എംഎംടിപിഎ ആയും സ്ഥാപിത ക്ലിങ്കര്‍ ശേഷി 6.44 എംഎംടിപിഎയില്‍ നിന്ന് 13.04 എംഎംടിപിഎ ആയും ഉയര്‍ത്താനാണ് കമ്പനി ലക്ഷ്യം വയ്ക്കുന്നത്. കൂടാതെ, മൊത്തം ശേഷി 60.00 എംഎംടിപിഎ ആക്കി ഉയര്‍ത്താനും ഉദ്ദേശിക്കുന്നു.

നേരത്തെ 2000 കോടി രൂപയുടെ ഫ്രഷ് ഇഷ്യുവും 2000 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയ്‌ലുമാണ് കമ്പനി നടത്താനിരുന്നത്.

X
Top