തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 5.1 ശതമാനമായി കുറഞ്ഞുഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്

ആഗോള ബോണ്ട് സൂചികയില്‍ ഇന്ത്യ, ചൈന വിഹിതം കുറയ്ക്കാന്‍ ജെപി മോര്‍ഗന്‍

മുംബൈ: ജിബിഐ-ഇഎം ഗ്ലോബല്‍ ഡൈവേഴ്‌സിഫൈഡ് ഇന്‍ഡെക്‌സിലെ ഇന്ത്യ, ചൈന രാജ്യങ്ങളുടെ വിഹിതം കുറയ്ക്കാന്‍ ജെപി മോര്‍ഗന്‍. ലോകമെമ്പാടുമുള്ള നിക്ഷേപ സ്ഥാപനങ്ങളുടെ ഏകദേശം 200 ബില്യണ്‍ ഡോളര്‍ നിക്ഷേപത്തെ സ്വാധീനിക്കുന്ന സൂചികയാണിത്.

ഓരോ രാജ്യങ്ങള്‍ക്കുമുള്ള 10 ശതമാനം വെയ്‌റ്റേജ് 9 ശതമാനമാക്കിയാണ് കുറയ്ക്കുക.ചൈന, ഇന്ത്യ, ഇന്തോനേഷ്യ, മെക്‌സിക്കോ, മലേഷ്യ എന്നീ രാജ്യങ്ങളെ നടപടി ബാധി്ക്കും. അതേസമയം തായ്‌ലന്റ്, പോളണ്ട്, ദക്ഷിണാഫ്രിക്ക, ബ്രെസീല്‍ തുടങ്ങിയ ചെറിയ രാജ്യങ്ങളുടെ വിഹിതം വര്‍ദ്ധിക്കും.

നഷ്ട സാധ്യത തുല്യമായി വീതിക്കപ്പെടുമെന്നതിനാലും മൊത്തത്തിലുള്ള വരുമാനം മെച്ചപ്പെടുമെന്നതിനാലും നിക്ഷേപകര്‍ നീക്കത്തെ പിന്തുണച്ചു. സ്റ്റാന്റേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക് പറയുന്നതനുസരിച്ച് ചൈനീസ് ബോണ്ടുകളില്‍ നിന്നും ഇതിന്റെ ഫലമായി ഏകദേശം 2 ബില്യണ്‍ നിക്ഷേപം പിന്‍വലിക്കപ്പെട്ടേയ്ക്കും. ചൈനീസ് ബോണ്ടുകളിലെ മൊത്തം വിദേശ നിക്ഷേപമായ 5.6 ട്രില്യണ്‍ ഡോളറുമായി താരതമ്യപ്പടുത്തുമ്പോള്‍ വളരെ കുറഞ്ഞ സംഖ്യയാണിത്.

വരും വര്‍ഷങ്ങളില്‍ സൗദി അറേബ്യ, ഫിലിപ്പീന്‍സ് ബോണ്ടുകള്‍ സൂചികയില്‍ ചേര്‍ക്കാനും ജെപി മോര്‍ഗന്‍ ആലോചിക്കുന്നുണ്ട്. ഇവയ്ക്ക് ഏകദേശം 2 ശതമാനവും 1 ശതമാനവും വെയ്‌റ്റേജ് ലഭിച്ചേയ്ക്കും.

X
Top