പലിശഭാരത്തിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക്എൽപിജി ക്ഷാമം: തൊഴിലാളികൾക്കായുള്ള അഞ്ച് കിലോ സിലിണ്ടറുകളുടെ ക്വാട്ട ഇരട്ടിയാക്കി കേന്ദ്രംഇന്ത്യയിൽ ഗിഗ് തൊഴിലാളി ക്ഷാമംപാചക വാതക ക്ഷാമം: ഇൻഡക്ഷൻ സ്റ്റൗവിന് സബ്‌സിഡി അനുവദിച്ചേക്കുംനയ അവലോകന യോഗം; ആർബിഐ തീരുമാനങ്ങൾ ഇന്ന്

വേദാന്തയെയും ഹിന്‍ഡാല്‍കോയെയും ജെപി മോര്‍ഗന്‍ അപ്‌ഗ്രേഡ്‌ ചെയ്‌തു

മെറ്റല്‍ ഓഹരികളായ ഹിന്‍ഡാല്‍കോ ഇന്റസ്‌ട്രീസ്‌, വേദാന്ത എന്നിവയെ ആഗോള ബ്രോക്കറേജ്‌ ആയ ജെപി മോര്‍ഗന്‍ അപ്‌ഗ്രേഡ്‌ ചെയ്‌തു. നേരത്തെ നല്‍കിയിരുന്ന ന്യൂട്രല്‍ എന്ന റേറ്റിംഗില്‍ നിന്നും ഓവര്‍വെയിറ്റ്‌ എന്ന റേറ്റിംഗിലേക്കാണ്‌ ഈ ഓഹരികളെ ഉയര്‍ത്തിയത്‌.

പശ്ചിമ ഏഷ്യയിലെ സംഘര്‍ഷം അലൂമിനിയം വില വര്‍ധന തുടര്‍ന്നും നിലനില്‍ക്കുന്നതിന്‌ കാരണമാകുമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ്‌ റേറ്റിംഗില്‍ മാറ്റം വരുത്തിയത്‌. അടുത്ത ഏതാനും പാദങ്ങളിലെ ഈ കമ്പനികളുടെ പ്രകടനം മികച്ചതായിരിക്കുമെന്ന്‌ ജെപി മോര്‍ഗന്‍ വിലയിരുത്തുന്നു.

ഇന്നലെ ഓഹരികളുടെ വിലയില്‍ മുന്നേറ്റമുണ്ടായി. വേദാന്ത മൂന്ന്‌ ശതമാനവും ഹിന്‍ഡാല്‍കോ രണ്ടര ശതമാനവുമാണ്‌ ഉയര്‍ന്നത്‌. ജെപി മോര്‍ഗന്‍ ഈ ഓഹരികളില്‍ ലക്ഷ്യമാക്കുന്ന വില ഉയര്‍ത്തി.

ഹിന്‍ഡാല്‍കോ 1125 രൂപയിലേക്കും വേദാന്ത 850 രൂപയിലേക്കും വില ഉയരുമെന്നാണ്‌ പ്രവചനം. നിലവിലുള്ള വിലയില്‍ നിന്നും 20-22 ശതമാനം മുന്നേറ്റമാണ്‌ പ്രതീക്ഷിക്കുന്നത്‌.

X
Top