നിക്ഷയ് മിത്രയുമായി കൈകോർത്ത് യുഎസ്ടിസുരക്ഷിതവും വിശ്വസനീയവുമായ എഐ ചർച്ച ചെയ്ത് ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ്സംരംഭകർക്ക് വഴികാണിക്കാൻ ടൈകോൺ കേരളവിമാനക്കമ്പനികളുടെ നഷ്ടം ഇക്കുറി ഇരട്ടിയാകുമെന്ന് റിപ്പോർട്ട്ഡിജിറ്റല്‍ സ്വര്‍ണത്തിന് സുരക്ഷ ഉറപ്പാക്കാന്‍ സെബിയെ സമീപിച്ച് കമ്പനികള്‍

ജെപി മോർഗൻ 32.72 ബില്യൺ ഡോളറിന്റെ വരുമാനം രേഖപ്പെടുത്തി

ന്യൂയോർക്ക്: ജെപി മോർഗൻ ചേസ് ആൻഡ് കമ്പനി മൂന്നാം പാദ ലാഭത്തിൽ 17% ഇടിവ് രേഖപ്പെടുത്തി. 2022 സെപ്റ്റംബർ 30 ന് അവസാനിച്ച പാദത്തിലെ ലാഭം 9.74 ബില്യൺ ഡോളറാണ്. ഇത് ഒരു വർഷം മുമ്പ് 11.69 ബില്യൺ ഡോളർ ആയിരുന്നുവെന്ന് ബാങ്ക് അറിയിച്ചു.

9.20 ബില്യൺ ഡോളറിന്റെ ലാഭമാണ് അനലിസ്റ്റുകൾ പ്രതീക്ഷിച്ചിരുന്നത്. പലിശ നിരക്ക് വർദ്ധനയിലൂടെ സമ്പദ്‌വ്യവസ്ഥയെ തണുപ്പിക്കാനുള്ള യുഎസ് ഫെഡറൽ റിസർവിന്റെ ശ്രമങ്ങൾ സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള ഭയം ജനിപ്പിച്ചതിനാൽ ബാങ്ക് 808 മില്യൺ ഡോളർ കരുതൽ ധനമായി നീക്കിവച്ചു.

പ്രസ്തുത പാദത്തിൽ അണ്ടർ റൈറ്റിംഗ്, എം&എ, പ്രാരംഭ പബ്ലിക് ഓഫറിംഗുകൾ എന്നിവയിൽ നിന്നുള്ള ഫീസ് ഇനത്തിലുള്ള ബാങ്കിന്റെ വരുമാനത്തിൽ ഇടിവുണ്ടായി. അതേപോലെ നിക്ഷേപ ബാങ്കിംഗ് വരുമാനം 43 ശതമാനം ഇടിഞ്ഞ് 1.7 ബില്യൺ ഡോളറിലെത്തി.

എന്നാൽ കഴിഞ്ഞ വർഷം ഇതേ കാലയളവിൽ രേഖപ്പെടുത്തിയ 29.65 ബില്യൺ ഡോളറിൽ നിന്ന് 32.72 ബില്യൺ ഡോളർ വരുമാനമാണ് ഈ പാദത്തിൽ ബാങ്ക് റിപ്പോർട്ട് ചെയ്തത്. ന്യൂയോർക്ക് സിറ്റി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു അമേരിക്കൻ മൾട്ടിനാഷണൽ ഇൻവെസ്റ്റ്‌മെന്റ് ബാങ്കും ഫിനാൻഷ്യൽ സർവീസ് ഹോൾഡിംഗ് കമ്പനിയുമാണ് ജെപി മോർഗൻ ചേസ് ആൻഡ് കോ.

X
Top