കേന്ദ്രസർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത പ്രഖ്യാപനം വൈകുന്നു ◆ ഇന്ത്യയിൽ ഗുരുതര വൈദ്യുത പ്രതിസന്ധിക്ക് സാധ്യതയെന്ന് റിപ്പോർട്ട്; 96 താപവൈദ്യുത നിലയങ്ങളില്‍ കല്‍ക്കരി ക്ഷാമം ◆ ഇന്ത്യയിലേക്ക് തുരങ്ക നിര്‍മാണ യന്ത്രങ്ങള്‍ കയറ്റുമതി ചെയ്യുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി ചൈന ◆ ഇന്ത്യ–ന്യൂസീലൻഡ് സ്വതന്ത്ര വ്യാപാരക്കരാർ പ്രാബല്യത്തിൽ; 8284 ഇന്ത്യൻ ഉൽപന്നങ്ങൾക്ക് ഇനി തീരുവയില്ല ◆ ഉത്സവ സീസണില്‍ വിമാന യാത്രാ നിരക്കുകള്‍ കുത്തനെ ഉയരുന്നു ◆

വിദേശ കമ്പനികളെ ഉന്നംവെച്ച് ഇന്ത്യയിലെ ഐടി സ്ഥാപനങ്ങൾ

മുംബൈ: ഡാറ്റ അനലിറ്റിക്സ്, എഐ മേഖലകൾ കൂടുതൽ ശക്തമാക്കാൻ ഇന്ത്യയിലെ ഐടി കമ്പനികൾ വിദേശ സ്ഥാപനങ്ങളെ ഏറ്റെടുക്കുന്നു.

യുഎസ്, യുകെ, യൂറോപ്പ് എന്നിവിടങ്ങളിലെ 6 കോടി ഡോളർ വരെ വരുമാനമുള്ള കമ്പനികളെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. 20 കോടി ഡോളർ (2,000 കോടി രൂപ) വരെ മൂല്യമുള്ളവയാണ് പല ഇടപാടുകളും.

പ്രതീക്ഷിച്ചപോലെ വളർച്ചയുണ്ടാകാതിരുന്നതും സാമ്പത്തിക അനിശ്ചിതത്വങ്ങളും എഐ മൂലമുണ്ടായ മാറ്റങ്ങളുമാണ് ഐടി കമ്പനികളെ തന്ത്രപരമായ മാറ്റത്തിന് പ്രേരിപ്പിക്കുന്നത്. വൻകിട ഉപഭോക്താക്കളെ നേടാനും ഡാറ്റ എൻജിനീയറിങ്, അനലിറ്റിക്സ്, കൺസൾട്ടിങ് മേഖലകളിൽ വൈദഗ്ധ്യം കൈവരിക്കാനുമാണ് ഏറ്റെടുക്കലിലൂടെ ശ്രമിക്കുന്നത്.

ജീവനക്കാരുടെ എണ്ണം അടിസ്ഥാനമാക്കിയുള്ള പ്രവർത്തനരീതിയിൽനിന്ന് മാറി വൻകിട ഡിജിറ്റൽ പരിവർത്തന പദ്ധതികളിൽ മികച്ച പങ്കാളിത്തം ഉറപ്പാക്കാൻ ഏറ്റെടുക്കലുകൾ ഉപകരിക്കുമെന്നാണ് കണക്കാക്കുന്നത്.

കമ്പനികളുടെ ഇടപാടുകളേക്കാൾ മറ്റ് സ്ഥാപനങ്ങളുമായുള്ള ബന്ധം, വളർച്ച നേടാൻ സാധ്യതയുള്ള ബിസിനസ് മോഡലുകൾ എന്നിവ വിലയിരുത്തിയാണ് ഏറ്റെടുക്കൽ നടക്കുന്നത്.

ഹെൽത്ത്‌കെയർ, ബാങ്കിങ്, ധനകാര്യ സേവനം, സൈബർസെക്യൂരിറ്റി എന്നീ മേഖലകളിലെ കമ്പനികൾക്ക് ഉയർന്ന മൂല്യസാധ്യതയാണ് കൽപ്പിച്ചിട്ടുള്ളത്.

X
Top