പലിശഭാരത്തിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക്എൽപിജി ക്ഷാമം: തൊഴിലാളികൾക്കായുള്ള അഞ്ച് കിലോ സിലിണ്ടറുകളുടെ ക്വാട്ട ഇരട്ടിയാക്കി കേന്ദ്രംഇന്ത്യയിൽ ഗിഗ് തൊഴിലാളി ക്ഷാമംപാചക വാതക ക്ഷാമം: ഇൻഡക്ഷൻ സ്റ്റൗവിന് സബ്‌സിഡി അനുവദിച്ചേക്കുംനയ അവലോകന യോഗം; ആർബിഐ തീരുമാനങ്ങൾ ഇന്ന്

ലാഭത്തില്‍ വന്‍ കുതിപ്പുമായി ജെ എം ജെ ഫിന്‍ടെക്

പ്രമുഖ ബാങ്കിതര സാമ്പത്തിക സ്ഥാപനമായ (NBFC) ജെ എം ജെ ഫിന്‍ടെക് ലിമിറ്റഡ് (JMJ Fintech) നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ മികച്ച സാമ്പത്തിക ഫലം പുറത്തുവിട്ടു.

ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ 1.73 കോടി രൂപയുടെ ലാഭമാണ് കമ്പനി കൈവരിച്ചത്. മുന്‍ വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് ലാഭത്തില്‍ 70.94 ശതമാനത്തിന്റെ മികച്ച വളര്‍ച്ച രേഖപ്പെടുത്താന്‍ കമ്പനിക്ക് സാധിച്ചു.

നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യ മൂന്ന് പാദങ്ങള്‍ പിന്നിടുമ്പോള്‍ കമ്പനിയുടെ മൊത്തം പ്രവര്‍ത്തന ലാഭം 5.85 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് 5.17 കോടി രൂപയായിരുന്നു.മൂന്നാം പാദത്തിലെ വരുമാനം 5.19 കോടി രൂപയാണ്.

മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 44.61 ശതമാനം വര്‍ധനയാണിത്. ഇതോടെ നടപ്പ് സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദം വരെയുള്ള ആകെ വരുമാനം മുന്‍വര്‍ഷത്തെ സമാനപാദത്തിലെ 11.04 കോടിയില്‍ നിന്നും 16.58 കോടി രൂപയായി ഉയര്‍ന്നു (50.25% വളര്‍ച്ച).

കമ്പനി കൈകാര്യം ചെയ്യുന്ന മൊത്തം വായ്പ ആസ്തികള്‍ 46.14 കോടി രൂപയിലെത്തി. മുന്‍ പാദത്തെ അപേക്ഷിച്ച് 9.19 ശതമാനവും മുന്‍ വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 39.31 ശതമാനവും വളര്‍ച്ചയാണ് ഈ വിഭാഗത്തില്‍ ഉണ്ടായത്.

തുടര്‍ച്ചയായി മികച്ച സാമ്പത്തിക ഫലം നിലനിര്‍ത്താന്‍ സാധിക്കുന്നത് നിക്ഷേപകര്‍ക്ക് കമ്പനിയിലുള്ള വിശ്വാസത്തിന്റെ പ്രതിഫലനമാണെന്ന് ജെ എം ജെ ഫിന്‍ടെക് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ജോജു മഠത്തുംപടി ജോണി അഭിപ്രായപ്പെട്ടു. ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് ഈ മുന്നേറ്റം കൂടുതല്‍ ഊര്‍ജ്ജം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

X
Top