എൽപിജി സബ്‌സിഡിക്ക് ആധാർ ഇ-കെവൈസി നിർബന്ധംഹോർമുസ്: ഇന്ത്യൻ കപ്പലുകൾ മൊത്തത്തിൽ കടത്തിവിടാൻ ധാരണയായിട്ടില്ലെന്ന് കേന്ദ്രംയുഎസ് – ഇസ്രായേൽ – ഇറാൻ യുദ്ധം: ഇന്ത്യൻ രത്ന-ആഭരണ മേഖലയിൽ കടുത്ത ആഘാതംപശ്ചിമേഷ്യ സംഘർഷം: ഇന്ത്യയിൽ മാത്രം മുടങ്ങിയത് 5,522 വിമാനങ്ങൾവ്യാപാര കമ്മിയിൽ വൻ വർധന

98 ദിവസം വാലിഡിറ്റിയുമായി ജിയോയുടെ പുതിയ അണ്‍ലിമിറ്റഡ് 5ജി പ്ലാന്‍

രാജ്യത്തെ മുൻനിര ടെലികോം സേവനദാതാവായ ജിയോ 98 ദിവസം വാലിഡിറ്റിയുള്ള പുതിയ പ്ലാൻ അവതരിപ്പിച്ചു. പ്രീപെയ്ഡ് ഉപഭോക്താക്കൾക്കും പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കൾക്കും ഒരുപോലെ ലഭ്യമായ ഈ പ്ലാനിന് 999 രൂപയാണ് വില. മറ്റ് പ്ലാനുകൾക്ക് സമാനമായ ആനുകൂല്യങ്ങളാണ് ഈ പ്ലാനിലും ലഭിക്കുക.

അൺലിമിറ്റഡ് 5ജിക്കൊപ്പം അൺലിമിറ്റഡ് കോളുകളും ദിവസേന 100 എംഎംഎസും ലഭിക്കും. ജിയോ ക്ലൗഡ്, ജിയോ സിനിമ, ജിയോ ടിവി സ്യൂട്ട് ആപ്പുകളും ഉപയോഗിക്കാം. 5ജി കണക്ടിവിറ്റിയില്ലാത്ത ഇടങ്ങളിലാണെങ്കിൽ 2 ജിബി 2ജിബി പ്രതിദിന 4ജി ഡാറ്റ കമ്പനി നൽകുന്നുണ്ട്. ജിയോ വെബ്സൈറ്റിൽ നിന്നും മൈ ജിയോ ആപ്പിൽ നിന്നും 999 രൂപയുടെ പ്ലാൻ റീച്ചാർജ് ചെയ്യാം.

ദീർഘകാലത്തെ വാലിഡിറ്റി ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് അനുയോജ്യമാണ് ഈ പ്ലാൻ. അതേസമയം ഒടിടി പ്ലാനുകളോടുകൂടിയ 1049 രൂപയുടേയും 1299 രൂപയുടേയും പ്ലാനുകൾ ജിയോയ്ക്കുണ്ട്. 84 ദിവസമാണ് ഈ പ്ലാനുകളുടെ വാലിഡിറ്റി.

X
Top