ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിയിൽ വൻ ഇടിവ്ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം ഉയര്‍ത്തി ലോകബാങ്ക്ഇന്ത്യ ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ എക്സ്പോയ്ക്ക് നാളെ തുടക്കമാകുംതീ വിലയിൽ കേരളം 12-ാം മാസവും നമ്പർ വൺ‘കാലാവസ്ഥാ വ്യതിയാനവും പ്രകൃതിയിലെ അപ്രതീക്ഷിത മാറ്റങ്ങളും കേര കർഷകർ അവസരങ്ങളാക്കി മാറ്റണം’

ദക്ഷിണേന്ത്യയിൽ 4000 കോടി നിക്ഷേപിക്കാൻ ലക്ഷ്യമിട്ട് ജിയോ സ്റ്റാർ

കൊച്ചി: ദക്ഷിണേന്ത്യൻ മീഡിയ, എൻ്റർടെയ്ൻമെൻ്റ് വ്യവസായത്തിൽ ഒരു വഴിത്തിരിവായി മാറിയ ചടങ്ങിൽ ജിയോ ഹോട്ട്സ്റ്റാറിൻ്റെ മാതൃസ്ഥാപനമായ ജിയോസ്റ്റാർ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഈ മേഖലയിലെ സർഗ്ഗാത്മക സമ്പദ്‌വ്യവസ്ഥയെ പരിപോഷിപ്പിക്കുന്നതിനായി 4,000 കോടി നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിച്ചു.
തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ, പാർലമെൻ്റ് അംഗം പത്മഭൂഷൺ കമൽ ഹാസൻ എന്നിവരും, സൗത്ത് ഫിലിം, ടിവി വ്യവസായങ്ങളിലെ മറ്റ് പ്രമുഖരും  ജിയോസ്റ്റാറിൻ്റെ എസ്.വി.ഒ.ഡി വിഭാഗം മേധാവിയും ചീഫ് മാർക്കറ്റിംഗ് ഓഫീസറുമായ സുശാന്ത് ശ്രീറാം, എൻ്റർടെയ്ൻമെൻ്റ് (സൗത്ത്) ക്ലസ്റ്റർ മേധാവി കൃഷ്ണൻ കുട്ടി എന്നിവരും ചടങ്ങിൽ പങ്കെടുത്തു. സംസ്ഥാനത്തെ ക്രിയേറ്റീവ്- പ്രൊഡക്ഷൻ എക്കോസിസ്റ്റത്തെ ത്വരിതപ്പെടുത്തുന്നതിനുള്ള പങ്കാളിത്തം സ്ഥാപിച്ചുകൊണ്ട്, തമിഴ്‌നാട് സർക്കാരുമായി ധാരണാപത്രത്തിൽ ഒപ്പിട്ടതായും ജിയോഹോട്ട്സ്റ്റാർ പ്രഖ്യാപിച്ചു.

ഈ പങ്കാളിത്തത്തിൻ്റെ ഭാഗമായി, പ്രാദേശികമായി ആദ്യമായി അവതരിപ്പിക്കുന്ന  ന്യൂ ഏജ് സ്റ്റോറികൾ ഭൂമിശാസ്ത്രപരമായ അതിരുകൾക്കപ്പുറത്തേക്ക് വ്യാപിപ്പിക്കൽ വഴി  തമിഴ്‌നാടിൻ്റെ സർഗ്ഗാത്മക സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിൽ ജിയോഹോട്ട്സ്റ്റാർ ഒരു പ്രധാന പങ്ക് വഹിക്കും. കൂടാതെ, അടുത്ത തലമുറയിലെ ചലച്ചിത്ര പ്രവർത്തകർ, എഴുത്തുകാർ, എഡിറ്റർമാർ, ഡിജിറ്റൽ സ്റ്റോറിടെല്ലേഴ്സ് എന്നിവരെ വളർത്തിയെടുക്കുന്നതിനായി റൈറ്റിംഗ് ലാബുകൾ, മെൻ്റർഷിപ്പ് പ്രോഗ്രാമുകൾ, നൈപുണ്യ വികസന ശിൽപശാലകൾ എന്നിവ ഉൾപ്പെടുന്ന ക്രിയേറ്റർ-കേന്ദ്രീകൃതമായ സംരംഭങ്ങൾ ജിയോഹോട്ട്സ്റ്റാർ അവതരിപ്പിക്കും.

ഒറിജിനലുകൾ, ഫ്രാഞ്ചൈസികൾ, സിനിമകൾ, അൺസ്‌ക്രിപ്റ്റഡ് ഫോർമാറ്റുകൾ എന്നിവ ഉൾക്കൊള്ളുന്ന, ഈ മേഖലയിലെ ഏറ്റവും വൈവിധ്യമാർന്ന കണ്ടന്റ്  പോർട്ട്‌ഫോളിയോയാണ് ഈ ലിസ്റ്റിലുള്ളത്. ‘കേരള ക്രൈം ഫയൽസ് S3’, ‘സേവ് ദി ടൈഗേഴ്‌സ് S3’, ‘ഹാർട്ട്ബീറ്റ് S3’, ‘ഗുഡ് വൈഫ് S2’ പോലുള്ള ബ്ലോക്ക്ബസ്റ്റർ ഫ്രാഞ്ചൈസികളുടെ തിരിച്ചുവരവ് ഈ ലൈനപ്പിൽ ഉൾപ്പെടുന്നു, ഇത് ദീർഘകാല കഥപറച്ചിലിനുള്ള വർദ്ധിച്ചുവരുന്ന ഡിമാന്റ്  വീണ്ടും ഉറപ്പിക്കുന്നു.

ഈ ജനപ്രിയ പരമ്പരകൾക്കു  പുറമെ, ‘കസിൻസ് ആൻഡ് കല്യാണംസ്’, ‘മൂടു ലന്തർലു’, ‘എൽ.ബി.ഡബ്ല്യു – ലവ് ബിയോണ്ട് വിക്കറ്റ്’, ‘റിസോർട്ട്’, ‘സീക്രട്ട് സ്റ്റോറീസ്: റോസ്ലിൻ’, ‘ലിംഗം’, ‘വിക്രം ഓൺ ഡ്യൂട്ടി’ തുടങ്ങിയ പുതിയ ഒറിജിനലുകളുടെയും ലോംഗ് ഫോർമാറ്റ് ഷോകളുടെയും ഒരു വിപുലമായ ലിസ്റ്റും ജിയോഹോട്ട്സ്റ്റാർ പ്രഖ്യാപിച്ചു.

X
Top