ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

പുതിയ സബ്സ്ക്രിപ്ഷൻ പ്ലാനുകളുമായി ജിയോ സിനിമ

റിലയൻസ് ജിയോ അതിന്റെ ഏറ്റവും പുതിയ സബ്സ്ക്രിപ്ഷൻ പ്ലാനുകൾ പ്രഖ്യാപിച്ചു. പ്രതിമാസം 29 രൂപ മുതലാണ് പ്രീമിയം പ്ലാനുകൾ ആരംഭിക്കുന്നത്. മാത്രമല്ല പ്രതിമാസം 89 രൂപ നിരക്കിൽ 4 ഡിവൈസുകളിൽ സ്ട്രീം ചെയ്യാനാകുന്ന ഫാമിലി പ്ലാനും പ്രഖ്യാപിച്ചിട്ടുണ്ട്.

4K സ്ട്രീമിങ്, ബെസ്റ്റ്-ഇൻ-ക്ലാസ് ഓഡിയോ, ഓഫ്‌ലൈൻ കാഴ്ച ഉൾപ്പടെയുള്ള ഒരു പരസ്യരഹിത കാഴ്ചാനുഭവം നൽകുകയെന്നതാണ് ജിയോ ലക്ഷ്യമിടുന്നത്.

ഇതുവരെ ലഭിച്ച വിവരങ്ങൾ‍ പ്രകാരം ഇങ്ങനെ ആയിരിക്കും
∙ പരസ്യ രഹിത ഉള്ളടക്കം (തത്സമയ, സ്പോർട്സ് ഉള്ളടക്കം ഒഴികെ)
∙ എക്‌സ്‌ക്ലൂസീവ് ഒറിജിനൽ വെബ് സീരീസിലേക്കുള്ള ആക്‌സസ്
∙ ഹോളിവുഡ് സിനിമകൾ
∙ ബ്ലോക്ക്ബസ്റ്റർ സിനിമകൾ
∙ ടിവി സീരിയലുകളിലേക്കുള്ള ആദ്യകാല ആക്സസ്
∙ 4K വരെ നിലവാരമുള്ള സ്ട്രീമിങ്
∙ ഓഫ്‌ലൈൻ കാണുന്നതിന് ഡൗൺലോഡ് ചെയ്യാം

അതേസമയം ഇപ്പോൾ നടക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ഉൾപ്പെടെയുള്ള സ്പോർട്സ് സ്ട്രീമിങും ആയിരക്കണക്കിന് മണിക്കൂർ വിനോദ ഉള്ളടക്കവും അതിൻ്റെ പരസ്യ-പിന്തുണയുള്ള ഓഫറിൻ്റെ ഭാഗമായി സൗജന്യമായി തുടർന്നും ലഭ്യമാകുമെന്നാണ് വിവരം.

X
Top