
മുകേഷ് അംബാനിയുടെ മ്യൂച്ച്വല്‍ ഫണ്ട് ബിസിനസിന് മികച്ച തുടക്കം. ജിയോബ്ലാക്ക്‌റോക്ക് അസറ്റ് മാനേജ്‌മെന്റ് കമ്പനിയുടെ പ്രഥമ എന്‍എഫ്ഒ(ന്യൂഫണ്ട് ഓഫര്‍)ക്ക് വിപണിയില്‍ വന്‍വരവേല്‍പ്പാണ് ലഭിച്ചിരിക്കുന്നത്.
ആര്‍ഐഎലിന്റെ ഭാഗമായ ജിയോഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡിന്റെയും അന്താരാഷ്‌ട്ര കമ്പനി ബ്ലാക്ക്‌റോക്കിന്റെയും സംയുക്ത ഉടമസ്ഥതയിലുള്ള ജിയോബ്ലാക്ക്‌റോക്ക് അസറ്റ് മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ പ്രഥമ എന്‍എഫ്ഒ വിജയകരമായി പൂര്‍ത്തിയായിരിക്കുകയാണ്. കമ്പനി പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ച് 17,800 കോടി രൂപയാണ് എന്‍എഫ്ഒയിലൂടെ സമാഹരിച്ചത്.
ജിയോബ്ലാക്ക്‌റോക്ക് ഓവര്‍നെറ്റ് ഫണ്ട്, ജിയോബ്ലാക്ക്‌റോക്ക് ലിക്വിഡ് ഫണ്ട്, ജിയോബ്ലാക്ക്‌റോക്ക് മണിമാര്‍ക്കറ്റ് ഫണ്ട് എന്നിങ്ങനെയുള്ള മൂന്ന് മ്യൂച്ചല്‍ ഫണ്ട് സ്‌കീമുകളിലൂടെയാണ് ഫണ്ട് സമാഹരണം.
ജൂണ്‍ 30 ന് ആരംഭിച്ച മൂന്ന് ദിവസത്തെ എന്‍എഫ്ഒ ജൂലൈ രണ്ടിനാണ് അവസാനിച്ചത്. 90ലധികം സ്ഥാപന നിക്ഷേപകരില്‍ നിന്ന് ഫണ്ടുകള്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിച്ചു.്. ഓഫര്‍ കാലയളവില്‍ 67,000-ത്തിലധികം വ്യക്തികളാണ് ഫണ്ടുകളില്‍ നിക്ഷേപം നടത്തിയത്.
മികച്ച റീട്ടെയ്ല്‍ നിക്ഷേപ പ്രതികരണത്തിന്റെ പ്രതിഫലനമായി ഇത്. കാഷ്/ഡെറ്റ് ഫണ്ട് സെഗ്മെന്റില്‍ രാജ്യം കണ്ട ഏറ്റവും വലിയ ന്യൂഫണ്ട് ഓഫറുകളിലൊന്നായിരുന്നു ജിയോബ്ലാക്ക്‌റോക്ക് എന്‍എഫ്ഒ.
ഇതോടെ രാജ്യത്തെ ടോപ് 15 അസറ്റ് മാനേജ്‌മെന്റ് കമ്പനികളുടെ പട്ടികയിലും ജിയോബ്ലാക്ക്‌റോക്ക് അസറ്റ് മാനേജ്‌മെന്റ് കമ്പനി സ്ഥാനം പിടിച്ചു.