തരംഗമായി വിന്‍റേജ് കാറുകള്‍വെഡിംഗ് ആന്‍ഡ് മൈസ് ടൂറിസം; കേരളത്തെ കാത്തിരിക്കുന്നത് ഒരു ലക്ഷം കോടി രൂപയുടെ അവസരംഇന്ത്യയ്‌ക്കെതിരെ അധിക താരിഫ് ചുമത്തില്ലെന്ന സൂചന നല്‍കി ട്രംപ്റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി കുത്തനെ ഉയര്‍ന്നുജിഎസ്ടി പരിഷ്‌ക്കരണത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, നിത്യോപയോഗ ഉത്പന്നങ്ങളുടെ നികുതി കുറയും

ജിയോ ബ്ലാക്ക്‌റോക്ക് അസറ്റ് മാനേജുമെന്റ് 5 പുതിയ എൻഎഫ്ഒ ആരംഭിച്ചു

കൊച്ചി: ജിയോ ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡും (JFSL) ബ്ലാക്ക്‌റോക്കും തമ്മിലുള്ള 50:50 സംയുക്ത സംരംഭമായ ജിയോ ബ്ലാക്ക്‌റോക്ക് അസറ്റ് മാനേജുമെന്റ് പ്രൈവറ്റ് ലിമിറ്റഡ്, ആദ്യത്തെ അഞ്ചു ഇൻഡക്സ് ഫണ്ടുകൾ അവതരിപ്പിച്ച് ന്യൂ ഫണ്ട് ഓഫറിംഗ് (എൻഎഫ്ഒ) പ്രഖ്യാപിച്ചു.

എൻഎഫ്ഒ 2025 ഓഗസ്റ്റ് 5 ന് ആരംഭിച്ച് ഓഗസ്റ്റ് 12 ന് അവസാനിക്കും.
നിഫ്റ്റി 50 ഇൻഡക്സ് ഫണ്ട്, നിഫ്റ്റി നെക്സ്റ്റ് 50 ഇൻഡക്സ് ഫണ്ട്, നിഫ്റ്റി 8-13 വർഷം ജി-സെക് ഇൻഡക്സ് ഫണ്ട് തുടങ്ങിയവ ഉൾപ്പെടെ അഞ്ചു ഇൻഡക്സ് ഫണ്ടുകളാണ് ഈ എൻഎഫ്ഒയിലുള്‍പ്പെടുന്നത്.

ഇത് ഇന്ത്യൻ നിക്ഷേപകർക്ക് വൈവിധ്യമാർന്ന, ചെലവുകുറഞ്ഞ, വിശ്വസനീയവും സുതാര്യവും ഡിജിറ്റൽ സഹായത്താൽ നിക്ഷേപ പരിഹാരങ്ങൾ നൽകുന്നതിനുമുള്ള കമ്പനിയുടെ ലക്ഷ്യത്തിന്റെ ഭാഗമാണ്.

പുതുതായി നിക്ഷേപിക്കാനെത്തുന്നവർക്കും, നിലവിലെ പോർട്ട്ഫോളിയോ കൂടുതൽ വ്യാപിപ്പിക്കാൻ ആഗ്രഹിക്കുന്ന പരിചയസമ്പന്നരായ നിക്ഷേപകര്ക്കും ഈ ഫണ്ടുകൾ ലളിതവും ചെലവുകുറഞ്ഞതുമായ നിക്ഷേപ പരിഹാരങ്ങൾ നൽകും.

X
Top